വാ​ധ്യാ​യ​ർ സമു​ദാ​യ​ത്തി​ന് സാ​മൂ​ഹി​കനീ​തി ഉ​റ​പ്പാക്കും: മ​ന്ത്രി വി.എ​ൻ. വാ​സ​വ​ൻ
Sunday, May 28, 2023 11:49 PM IST
കോ​​ട്ട​​യം: വാ​​ധ്യാ​​യ​​ർ സ​​മു​​ദാ​​യം നേ​​രി​​ടു​​ന്ന വി​​വി​​ധ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്നു നീ​​തി ല​​ഭ്യ​​മാ​​ക്കു​മെ​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യ പേ​​രു​​ക​​ൾ മൂ​​ലം നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​യു​മെ​​ന്നും കി​​ർ​​താ​​ഡ്സ് ന​​ൽ​​കി​​യ രേ​​ഖ നി​​യ​​മ​​സ​​ഭ​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി വി. ​​എ​​ൻ. വാ​​സ​​വ​​ൻ.
വാ​​ധ്യ​​ായർ മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ കൗ​​ൺ​​സി​​ൽ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് സോ​​മ​​ദാ​​സ് വെ​​ട്ടി​​ക്ക​​വ​​ല അ​​ധ്യ​​ക്ഷ​​നാ​​യി. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്‌ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​വാ​​ർ​​ഡ് ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. രാ​​വി​​ലെ ന​​ട​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ആ​​ർ.​എ​​സ്. അ​​ജി​​ത്കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മ​​ഹാ​​സ​​ഭ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ സു​​രേ​​ന്ദ്ര​​ദാ​​സ് ക​​ണ്ണൂ​​ർ, മ​​ണി​​ബാ​​ല​​ൻ മാ​​വേ​​ലി​​ക്ക​​ര, സെ​​ക്ര​​ട്ട​​റി മാ​​രാ​​യ സ​​ജീ​​വ് പാ​​ല സോ​​മ​​രാ​​ജ് പ​​ത്ത​​നാ​​പു​​രം, ബൈ​​ജു തൃ​​ശൂ​ർ, ബി​​ജു​​രാ​​ജ് സേ​​നാ​​പ​​തി, ഗീ​​താ സു​​കു​​മാ​​ര​​ൻ പ​​ത്ത​​നം​​തി​​ട്ട ഡോ​​ക്ട​​ർ അ​​ജി​​ത്കു​​മാ​​ർ ക​​രു​​നാ​​ഗ​​പ്പ​​ള്ളി ര​​വി മൂ​​വാ​​റ്റു​​പു​​ഴ, പ്രീ​​ത് നൂ​​റ​​നാ​​ട് ഗോ​​പി​​നാ​​ഥ്‌ പൂ​​ഞ്ഞാ​​ർ, വി​​നോ​​ദ് കൂ​​ത്ര​​പ്പ​​ള്ളി, സ​​ജി​​ത്ത് ക​​ണ്ണൂ​​ർ, ബാ​​ല​​കൃ​​ഷ്ണ​​ൻ കോ​​ഴി​​ക്കോ​​ട് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.