അ​പ​ക​ട മേ​ഖ​ല​യാ​യി കു​മാ​ര​ന​ല്ലൂ​ര്‍ മേ​ല്‍​പ്പാ​ലം ജം​ഗ്ഷ​ൻ
Sunday, May 28, 2023 11:49 PM IST
കോ​ട്ട​​യം: എം​​സി റോ​​ഡി​​ൽ അ​​പ​​ക​​ട​മേ​​ഖ​​ല​​യാ​​യി കു​​മാ​​ര​​ന​​ല്ലൂ​​ര്‍ മേ​​ല്‍​പ്പാ​​ലം ജം​​ഗ്ഷ​​ൻ. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ -കു​​ട​​മാ​​ളൂ​​ര്‍ റോ​​ഡ് ആ​​രം​​ഭി​​ക്കു​​ന്ന കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ജം​​ഗ്ഷ​​നി​​ലെ തെ​​രു​​വു വി​​ള​​ക്കു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ത്താ​​ണ് അ​​പ​​ക​​ട സാ​​ധ്യ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്. റോ​​ഡി​​ന്‍റെ തു​​ട​​ക്ക​ഭാ​​ഗ​​മാ​​യ കു​​മാ​​ര​​ന​​ല്ലൂ​​ര്‍ മേ​​ല്‍​പ്പാ​​ലം ജം​​ഗ്ഷ​​നി​​ല്‍ അ​​പ​​ക​​ട​​മൊ​​ഴി​​യാ​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്ല.

എം​​സി റോ​​ഡി​​ല്‍നി​​ന്നു പാ​​ല​​ത്തി​​ലേ​​ക്കു ക​​യ​​റു​​ന്ന​​തി​​നും ഇ​​റ​​ങ്ങു​​ന്ന​​തി​​നും മൂ​​ന്നു വ​​ഴി​​ക​​ളും ഒ​​രു​​പോ​​ലെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തു അ​​പ​​ക​​ട​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു. ഇ​​തോ​​ടൊ​​പ്പം രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലെ വെ​​ളി​​ച്ച​​ക്കു​​റ​​വ് അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍​ധി​​പ്പിക്കു​​ന്നു.

ഇ​​തോ​​ടൊ​​പ്പം പാ​​ലം ഇ​​റ​​ങ്ങി​​ച്ചെ​​ല്ലു​​മ്പോ​​ഴു​​ള്ള നാ​​ലു റോ​​ഡു​​ക​​ള്‍ സ​​ന്ധി​​ക്കു​​ന്ന ജം​​ഗ്ഷ​​നി​​ലെ വീ​​തി​​ക്കു​​റ​​വും തി​​ര​​ക്കും അ​​പ​​ക​​ട​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു.​

ആ​​വ​​ശ്യ​​ത്തി​​നു സി​​ഗ്ന​​ൽ ബോ​​ർ​​ഡു​​ക​​ളും ഇ​​വി​​ടെ​​യി​​ല്ല. ഇ​​വി​​ടെ, അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന ട്രാ​​ന്‍​സ്‌​​ഫോ​​ര്‍​മ​​ര്‍ മാ​​റ്റി സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും തൂ​​ണു​​ക​​ള്‍ അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​സാ​​ധ്യ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു​​ണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ എം​​സി റോ​​ഡി​​ല്‍നി​​ന്നു കു​​മാ​​ര​​ന​​ല്ലൂ​​ര്‍ -കു​​ട​​മാ​​ളൂ​​ര്‍ റോ​​ഡി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ അ​​പ​​ക​​ട​​കം പ​​തി​​വാ​​ണ്. ഈ ​​ഭാ​​ഗ​​ത്തെ തെ​​രു​​വു​വി​​ള​​ക്കു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ വേ​​ണ​​മെ​​ന്നാ​​ണു യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.