ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഇ​ന്ന് ശു​ചീ​ക​ര​ണ യ​ജ്ഞം
Sunday, May 28, 2023 11:55 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ എ​​ല്ലാ സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ സ​​ര്‍​ക്കാ​​ര്‍, പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​​രി​​സ​​ര​​വും ഇ​​ന്നു പൊ​​തു ശു​​ചീ​​ക​​ര​​ണ യ​​ഞ്ജ​​ത്തി​​ലൂ​​ടെ ശു​​ചി​​യാ​​ക്കും.​​സി​​വി​​ല്‍ സ്റ്റേ​​ഷ​​നും മി​​നി സി​​വി​​ല്‍ സ്റ്റേ​​ഷ​​നും ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മു​​ഴു​​വ​​ന്‍ ഓ​​ഫീ​​സു​​ക​​ളും യ​​ജ്ഞ​​ത്തി​​ല്‍ ശു​​ചീ​​ക​​രി​​ക്കും. ശു​​ചീ​​ക​​ര​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ആ​​രം​​ഭി​​ക്കും.
ശു​​ചീ​​ക​​ര​​ണ യ​​ജ്ഞ​​ത്തി​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ക​​ള​​ക്‌​ട​റേ​റ്റ് പ​​രി​​സ​​ര​​ത്തു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി. ബി​​ന്ദു നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ.​​പി.​​കെ ജ​​യ​​ശ്രീ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ശു​​ചീ​​ക​​ര​​ണ യ​​ഞ്ജ​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ള്‍ കു​​ഴി ക​​മ്പോ​​സ്റ്റു​​ക​​ളാ​​ക്കു​​ക​​യോ അ​​ല്ലെ​​ങ്കി​​ല്‍ നി​​ല​​വി​​ലു​​ള്ള ജൈ​​വ​​മാ​​ലി​​ന്യ സം​​സ്‌​​ക്ക​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ വ​​ഴി​​യോ സം​​സ്‌​​ക്ക​​രി​​ക്കേ​​ണ്ട​​താ​​ണ്. അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ഓ​​ഫീ​​സ് പ​​രി​​ധി​​യി​​ലു​​ള്ള ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഹ​​രി​​ത ക​​ര്‍​മ​​സേ​​ന​​യ്ക്കു കൈ​​മാ​​റ​​ണം. ഇ-​​മാ​​ലി​​ന്യ​​ങ്ങ​​ള്‍, ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ ഫ​​ര്‍​ണി​​ച്ച​​റു​​ക​​ള്‍ എ​​ന്നി​​വ ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി​​ക്ക് കൈ​​മാ​​റ​​ണം. ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി ഏ​​ജ​​ന്‍റു​മാ​​ര്‍ മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ല്‍ മാ​​ലി​​ന്യ​​ങ്ങ​​ള്‍ നേ​​രി​​ട്ട് ശേ​​ഖ​​രി​​ക്കും.
ജി​​ല്ലാ​​ത​​ല ഓ​​ഫീ​​സ് മേ​​ധാ​​വി​​ക​​ള്‍ അ​​വ​​രു​​ടെ പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന മ​​റ്റ് ഓ​​ഫീ​​സു​​ക​​ളി​​ലും ഇ​​ത് സം​​ബ​​ന്ധി​​ച്ച് അ​​റി​​യി​​പ്പ് ന​​ല്‍​കേ​​ണ്ട​​തും ശു​​ചീ​​ക​​ര​​ണ യ​​ഞ്ജം ന​​ട​​പ്പി​​ലാ​​ക്കി​​യെ​​ന്ന് ഉ​​റ​​പ്പ് വ​​രു​​ത്തേ​ണ്ട​തു​മാ​ണ്. ജി​​ല്ല​​യി​​ലെ എ​​ല്ലാ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ഓ​​ഫീ​​സു​​ക​​ളി​​ലും ത​​ദ്ദേ​​ശ സ്ഥാ​​പ​​ന പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന ഘ​​ട​​ക സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ശു​​ചീ​​ക​​ര​​ണ യ​​ഞ്ജം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. ശു​​ചീ​​ക​​ര​​ണ യ​​ഞ്ജ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലു​​ള്ള എ​​ന്‍​എ​​സ്എ​​സ്, എ​​ന്‍​സി​​സി, എ​​സ്പി​​സി, എ​​ന്‍​വൈ​​കെ വോ​​ള​​ന്‍റി​യ​​ര്‍​മാ​​രും പ​​ങ്കാ​​ളി​​ക​​ളാ​​കും. ജൂ​​ണ്‍ അ​​ഞ്ചി​​നു ജി​​ല്ല​​യി​​ലെ എ​​ല്ലാ സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ സ​​ര്‍​ക്കാ​​ര്‍, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളും ഹ​​രി​​ത ഓ​​ഫീ​​സു​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ക്കും.