കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, May 28, 2023 11:55 PM IST
തു​റ​വൂ​ർ: കാ​റി​ടി​ച്ച് ഓ​ട്ടോ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. അ​രൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ അ​ന്ന​മ്മ (82) ആ​ണ് മ​രി​ച്ച​ത്. അ​രൂ​ർ പ​ള്ളി ഭാ​ഗ​ത്തു നി​ന്ന് കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് ഓട്ടോയിൽ പോകുന്പോഴാണ് അ​പ​ക​ടം. ഉ​ട​ൻത​ന്നെ നെ​ട്ടൂ​ർ ലെ​യ്ക്ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും മ​ര​ണ​പ്പെ​ട്ടു. സം​സ്കാ​രം ന​ട​ത്തി. പ​റ​വൂ​രി​ൽനി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ർ. ഭ​ർ​ത്താ​വ് ആ​ന്‍റണി. മ​ക്ക​ൾ: റീ​ന, സി​സ്റ്റ​ർ ലീ​ന, നീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, ലോ​ഷ്മോ​ൻ.

സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷ
പ​രി​ശീ​ല​നം

തൊ​ടു​പു​ഴ: ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ന്വ​യ പ​ദ്ധ​തി 2023-24ന്‍റെ ഭാ​ഗ​മാ​യി പി​എ​സ് സി ​ന​ട​ത്തു​ന്ന വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ, എ​സ്എ​സ്എ​ൽ​സി മു​ത​ൽ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി 60 ദി​വ​സ​ത്തെ സ്റ്റൈ​പ്പ​ന്‍റോ​ടു​കൂ​ടി​യ സൗ​ജ​ന്യ മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.