മ​ല​യാ​ളി ന​ഴ്സി​ന്‍റെ ത​മി​ഴ് സി​നി​മാ ഗാ​ന​ങ്ങ​ൾ സൂ​പ്പ​ർ ഹി​റ്റ്
Sunday, May 28, 2023 11:56 PM IST
രാ​ജ​കു​മാ​രി: രോ​ഗി​ക​ളെ സ്നേ​ഹ​പ​രി​ച​ര​ണ​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​ന​ട​ത്തു​ന്ന ജി​ൻ​സി മ​ണി​യാ​ട്ട് ഇ​പ്പോ​ൾ സം​ഗീ​തം​വ​ഴി​യും ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും സ​ന്തോ​ഷ​വും പ​ക​രു​ന്നു. ന​ഴ്സാ​യ ജി​ൻ​സി മ​ണി​യാ​ട്ട് എ​ന്ന എ​സ്. ചി​ന്താ​മ​ണി പാ​ട്ടു​ക​ൾ എ​ഴു​തി​യും സം​ഗീ​തം ന​ൽ​കി​യും ആ​ല​പി​ച്ചും ശ്ര​ദ്ധേ​യ​യാ​കു​ന്നു.
‌ഇ​ടു​ക്കി രാ​ജ​കു​മാ​രി മു​രു​ക്കും​തൊ​ട്ടി സ്വ​ദേ​ശി​നി ജി​ൻ​സി ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​ണ്ടി​ച്ചേ​രി ജി​പ്മ​ർ ഹോ​സ്പി​റ്റ​ലി​ൽ സ്റ്റാ​ഫ് ന​ഴ്സാ​ണ്. ചെ​റു​പ്പം മു​ത​ൽ സം​ഗീ​ത​ത്തോ​ടു ക​ന്പ​മു​ണ്ടാ​യി​രു​ന്ന ജി​ൻ​സി ഇ​തി​ന​കം നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ര​ചി​ക്കു​ക​യും ആ​ല​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ആ​യ 1982 അ​ൻ​പ​ര​ശ്വി​ൻ കാ​ത​ൽ എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം സം​ഗീ​തം ന​ൽ​കു​ക​യും ചെ​യ്തു. എ​സ്. ചി​ന്താ​മ​ണി എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ലാ​ണ് ഈ ​സി​നി​മ​യി​ൽ പാ​ട്ടു​ക​ൾ ഒ​രു​ക്കി​യ​ത്.
ദേ​വ​ക​ന്യ പ്രൊ​ഡ​ക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഉ​ല്ലാ​സ് ശ​ങ്ക​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ബി​ജു ക​രി​മ്പി​ൻ​കാ​ലാ​യും ഷൈ​ൻ ഏ​ലി​യാ​സു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഗാ​യി​ക കെ.​എ​സ്. ചി​ത്ര, ഹ​രി​ച​ര​ൻ, ര​ഞ്ജി​ത്ത് ഗോ​വി​ന്ദ്, ബി​ജോ​യ് പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പാ​ടി​യ മ​ല​യാ​ളി ന​ഴ്സി​ന്‍റെ ത​മി​ഴ് ഗാ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും ഇ​ന്നു ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.
ഇ​ടു​ക്കി​യി​ലെ രാ​ജാ​ക്കാ​ട്, മൂ​ന്നാ​ർ, ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​മെ​ട്ട്, തേ​നി, ക​മ്പം, ബോ​ഡി ന​യി​ക്ക​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. 26നാ​യി​രു​ന്നു ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി 200ലേ​റെ തീ​യ​റ്റ​റു​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.
ഇ​ടു​ക്കി​യു​ടെ​യും ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​യും ഹ​രി​ത​ഭം​ഗി​യി​ൽ ചി​ത്രീ​ക​രി​ച്ച ചി​ത്രം മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്നു വ​ർ​ഷം ഒ​രു​മി​ച്ചു പ​ഠി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി​യോ​ടു​ള്ള ഇ​ഷ്ടം തു​റ​ന്നു പ​റ​യാ​ൻ പ​റ്റാ​ത്ത ത​മി​ഴ് യു​വാ​വ് അ​ൻ​പ​ര​ശ് ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​വ​രാ​ൻ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തും തു​ട​ർ​ന്ന് അ​വ​ർ​ക്കു നേ​രി​ടേ​ണ്ടി​വ​രു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഉ​ല്ലാ​സ് ശ​ങ്ക​റാ​ണ്. ഉ​ല്ലാ​സും ഈ ​ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. ആ​ഷി​ക് മെ​ർ​ലി​ൻ, ച​ന്ദ​ന അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് മു​ഖ്യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്.
വി​വി​ധ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ങ്ങ​ളി​ലും ഒ​രു ക​ട​ന്ന​ൽ ക​ഥ എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ലും ജി​ൻ​സി ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം​സ്വ​ദേ​ശി​യാ​യ ഷൈ​ൻ ഏ​ലി​യാ​സാ​ണ് ഭ​ർ​ത്താ​വ്.