സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ല്‍ വ​​ന്നാ​​ല്‍ ഇ​​നി ക​​റ​​ങ്ങേ​​ണ്ട; ഓ​​ഫീ​​സ് ക​​ണ്ടെ​​ത്താ​​ന്‍ ആ​​പ്പു​​മാ​​യി നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​ഫ​​ര്‍​മാ​​റ്റി​​ക്‌​​സ് സെ​​ന്‍റ​​ര്‍
Monday, May 29, 2023 9:41 PM IST
കോ​​ട്ട​​യം: നി​​ര​​വ​​ധി ഓ​​ഫീ​​സു​​ക​​ളു​​ള്ള കോ​​ട്ട​​യം സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യാ​​ല്‍ ഓ​​ഫീ​​സ് അ​​ന്വേ​​ഷി​​ച്ച് ഇ​​നി ചു​​റ്റി​​ത്തി​​രി​​യേ​​ണ്ട. സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യാ​​ല്‍ ഓ​​ഫീ​​സ് ക​​ണ്ടു​​പി​​ടി​​ക്കു​​ന്ന​​തി​​ന് മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണു കോ​​ട്ട​​യം നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​ഫ​​ര്‍​മാ​​റ്റി​​ക്‌​​സ് സെ​​ന്‍റ​​ര്‍.
ഓ​​ഫീ​​സ് ഫൈ​​ന്‍​ഡ​​ര്‍ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​ആ​​പ്പി​​ല്‍ സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ലെ മൂ​​ന്ന് നി​​ല​​ക​​ളി​​ലെ​​യും ഓ​​ഫീ​​സ് മാ​​പ്പ് സ​​ഹി​​ത​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഓ​​ഫീ​​സ് മു​​റി​​ക​​ള്‍, ടോ​​യ്‌​​ല​​റ്റു​​ക​​ള്‍, കോ​​ണി​​പ്പ​​ടി​​ക​​ള്‍, ലി​​ഫ്റ്റ്, വ​​രാ​​ന്ത എ​​ന്നി​​വ എ​​ളു​​പ്പ​​ത്തി​​ല്‍ മ​​ന​​സി​​ലാ​​ക്കാ​​നാ​​കും​​വി​​ധം പ്ര​​ത്യേ​​കം നി​​റ​​ങ്ങ​​ളി​​ലാ​​ണ് ആ​​പ്പ് ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. താ​​ഴ​​ത്തെ നി​​ല​​യി​​ലെ മാ​​പ്പി​​ല്‍ എ​​സ്ബി​​ഐ ബാ​​ങ്ക്, എ​​ടി​​എം, കാ​​ന്‍റീ​​ന്‍ എ​​ന്നി​​വ​​യു​​മു​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
പ്ലേ ​​സ്റ്റോ​​റി​​ല്‍​നി​​ന്ന് സൗ​​ജ​​ന്യ​​മാ​​യി ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്‌​​തെ​​ടു​​ക്കാ​​വു​​ന്ന ആ​​പ്പി​​ല്‍ ആ​​ദ്യം വ​​രി​​ക മു​​ഴു​​വ​​ന്‍ ഓ​​ഫീ​​സു​​ക​​ളു​​ടെ​​യും പ​​ട്ടി​​ക​​യാ​​ണ്. ഈ ​​പ​​ട്ടി​​ക​​യ്ക്ക് മു​​ക​​ളി​​ലെ സെ​​ര്‍​ച്ച് ബാ​​റി​​ല്‍ ന​​മു​​ക്ക് പോ​​കേ​​ണ്ട ഓ​​ഫീ​​സ് സെ​​ര്‍​ച്ച് ചെ​​യ്യാം. അ​​പ്പോ​​ള്‍ ഓ​​ഫീ​​സി​​ന്‍റെ പേ​​രും ഓ​​ഫീ​​സ് ഏ​​ത് നി​​ല​​യി​​ലാ​​ണെ​​ന്നും ഓ​​ഫീ​​സി​​ന്‍റെ റൂം ​​ന​​മ്പ​​റും അ​​റി​​യാ​​നാ​​കും.
തു​​ട​​ര്‍​ന്ന് ഓ​​ഫീ​​സി​​ന്‍റെ പേ​​രി​​ല്‍ ക്ലി​​ക്ക് ചെ​​യ്താ​​ല്‍ ആ ​​നി​​ല​​യി​​ലെ ഓ​​ഫീ​​സു​​ക​​ളു​​ടെ മാ​​പ്പും അ​​ന്വേ​​ഷി​​ക്കു​​ന്ന ഓ​​ഫീ​​സും കാ​​ണാ​​നാ​​കും. മാ​​പ്പി​​ന് സ​​മീ​​പ​​ത്തെ വേ​​ര്‍ ആം ​​ഐ ഓ​​പ്ഷ​​ന്‍​കൂ​​ടി നോ​​ക്കി​​യാ​​ല്‍ ന​​മ്മ​​ള്‍ ആ ​​ഓ​​ഫീ​​സു​​മാ​​യി എ​​ത്ര അ​​ക​​ല​​ത്തി​​ല്‍ നി​​ല്‍​ക്കു​​ന്നു എ​​ന്ന​​തും അ​​റി​​യാം. മാ​​പ്പ് 10 മ​​ട​​ങ്ങു​​വ​​രെ സൂം ​​ചെ​​യ്ത് കാ​​ണാ​​ന്‍ സാ​​ധി​​ക്കും വി​​ധ​​മാ​​ണ് നി​​ര്‍​മി​​ച്ചി​​ട്ടു​​ള്ള​​ത്. ഏ​​തെ​​ങ്കി​​ലും ഒ​​രു ഓ​​ഫീ​​സി​​ല്‍ ക്ലി​​ക്ക് ചെ​​യ്താ​​ല്‍ ഓ​​ഫീ​​സി​​ന്‍റെ ഫോ​​ണ്‍ ന​​മ്പ​​ര്‍, ഇ-​​മെ​​യി​​ല്‍ ഐ​​ഡി എ​​ന്നി​​വ ല​​ഭി​​ക്കും.
ഭാ​​വി​​യി​​ല്‍ മ​​റ്റ് ഓ​​ഫീ​​സ് സ​​മു​​ച്ച​​യ​​ങ്ങ​​ളും ഈ ​​ആ​​പ്പി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ സാ​​ധി​​ക്കും. ഇ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍റെ പ്ര​​കാ​​ശ​​നം നി​​ര്‍​വ​​ഹി​​ക്കും. https://play.google.com/ store/apps/details?id=in.nic.office_finder20 എ​​ന്ന ലി​​ങ്കി​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.