കുടുംബക്കൂട്ടായ്മ ശക്തിപ്പെടണം: മോണ്‌. തടത്തിൽ
Monday, May 29, 2023 10:47 PM IST
കു​റി​ച്ചി​ത്താ​നം: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നി​ല​നി​ല്പ്പി​ന് കു​ടും​ബ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ട​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് തട​ത്തി​ല്‍. കു​റി​ച്ചി​ത്താ​നം സെ​ന്റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ലും കു​ടും​ബ കൂ​ട്ടാ​യ്മ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൂ​ട്ടാ​യ്മ വ​ള​രാ​ന്‍ കൂ​ടു​ത​ല്‍ മ​ക്ക​ളു​ണ്ടാ​ക​ണം. കൂ​ട്ടാ​യ്മ​ക​ള്‍ തു​ല്യ​ത​യി​ലും ഐ​ക്യ​ത്തി​ലു​മാ​യി​രി​ക്ക​ണം. പ​ര​സ്പ​ര സ്‌​നേ​ഹ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും കു​ടും​ബ​ങ്ങ​ള്‍ വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​കാ​രി ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി നി​യ​മി​ത​നാ​യി റ​വ. ഡോ. ​മാ​ത്യു പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ലി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഫാ. ​മാ​ത്യു കാ​വ​നാ​ടി​മ​ല​യി​ല്‍, സി​സ്റ്റ​ര്‍ ഷൈ​നി ഡി​എ​സ്ടി, ടി.​ജെ. മാ​ത്യു താ​മ​ര​ക്കാ​ട്ട്, ജോ​ഫി കു​റ്റി​ക്ക​ല്‍, സി​ബു മാ​ണി മു​ള​ങ്ങാ​ട്ടി​ല്‍, ജോ​ബി താ​വ​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.