ഈ​രാ​റ്റു​പേ​ട്ട ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗി​ക​മാ​യി പൊ​ളി​ക്കു​ം
Monday, May 29, 2023 10:47 PM IST
ഈ​രാ​റ്റു​പേ​ട്ട: അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ടം സ്ഥി​തി ചെ​യ്യു​ന്ന നെ​റ്റ് വ​ലി​ച്ചു കെ​ട്ടി​യ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹറ അ​ബ്ദു​ൽ ഖാ​ദ​ർ. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ആ​യാ​ൽ ബാ​ക്കി​യു​ള്ള ഭാ​ഗ​വുംകൂ​ടി പൊ​ളി​ച്ചു​നീ​ക്കി ബ​സ് സ്റ്റാ​ൻ​ഡ് പു​തു​ക്കിപ്പ​ണി​യു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ബ​സ്റ്റാ​ൻ​ഡ് സ​മു​ച്ച​യം എ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞുവീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നുവീ​ഴാ​തി​രി​ക്കാ​ൻ ഇ​പ്പോ​ൾ നെ​റ്റ് വ​ലി​ച്ചുകെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​നി​ല​ക്കെ​ട്ടി​ട​ത്തി​നു പ​ക​രം ഏ​ഴു കോ​ടി​യി​ല​ധി​കം രൂ​പ ചെല​വി​ട്ട് അ​ഞ്ചു നി​ല​ക​ളു​ള്ള മ​ള്‍​ട്ടി​ പ​ര്‍​പ്പ​സ് ഷോ​പ്പിം​ഗ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

എഴുപതി​ല​ധി​കം ഷ​ട്ട​റു​ക​ളും ഓ​ഫീ​സ് ഏ​രി​യ​യും കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. ക​ട​മു​റി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തു​വ​ഴി കൂ​ടു​ത​ല്‍ വ​രു​മാ​ന​വും ന​ഗ​ര​സ​ഭ പ്ര​തീ​ക്ഷി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡിന് സ​ർ​ക്കാ​രി​ൽ​നി​ന്നു ഭ​ര​ണാ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം തു​ട​ങ്ങാ​ത്തതിനു കാരണമെന്ന് നഗര സഭ പറയുന്നു.

ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ്റ്റാ​ന്‍​ഡി​ന് നാ​ൽ​പത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളാ​യി ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്തു​ന്നി​ല്ല.

ബ​സ് കാ​ത്തി​രു​ന്ന യു​വ​തി​യു​ടെ ത​ല​യി​ല്‍ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നുവീ​ണ് പ​രിക്കേ​റ്റ സം​ഭ​വം ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ദി​വ​സേ​ന നൂ​റുക​ണ​ക്കി​നു സ്വകാ​ര്യബ​സുകൾ ക​യ​റിയിറങ്ങുന്ന സ്റ്റാൻഡാണിത്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണിപ്പോൾ.