പ​ത്ര​വാ​യ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ശീ​ല​മാ​ക്ക​ണം: ​മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Monday, May 29, 2023 10:47 PM IST
പാ​ലാ: വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​വി​ന്‍റെ പേ​രി​ല്‍ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രാ​യി മാ​റു​മ്പോ​ഴും അ​വ​ര്‍ വീ​ണ്ടും വീ​ണ്ടും പാ​ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും പാ​ക​പ്പെ​ടാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍​ഗം പ​ത്ര​വാ​യ​ന​യാ​ണെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. എ​സ്എ​സ്എ​ല്‍ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
പ​ത്ര​വാ​യ​ന​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്റെ സ്പ​ന്ദ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും. പാ​ക​പ്പെ​ട്ട വി​ള​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ സ​മൂ​ഹം ഇ​രു​കൈ​യും നീ​ട്ടി കാ​ത്തി​രി​പ്പു​ണ്ടെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.
രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ള്‍​ക്കും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്‍​കി​യ കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റ​ത്തി​നെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്ക് നേ​ടി​യ ആ​ര്‍​ഷ മ​രി​യ സാ​വി​യോ, കാ​വ്യ ഹ​രീ​ന്ദ്ര​ന്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ മെ​മെ​ന്‍റോ ന​ല്‍​കി അ​നു​മോ​ദി​ച്ചു.
വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പറ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പറേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, അ​സി.​സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍ ക​ണ്ണ​ന്താ​നം, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, പ്ര​സി​ഡ​ന്‍റ് ആ​മോ​ദ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.