ഇ​ല​വീ​ഴാ​പൂഞ്ചി​റ​യും ഇ​ല്ലി​ക്കൽക്ക​ല്ലും ടൂ​റി​സം മാ​പ്പി​ൽ ഉ​ൾ​പ്പെടു​ത്തും. മാ​ണി സി. ​കാ​പ്പ​ൻ
Monday, May 29, 2023 10:47 PM IST
മൂ​ന്നി​ല​വ്: ഇ​ല​വീഴാപൂ​ഞ്ചി​റ​യും ഇ​ല്ലി​ക്ക​ൽക്ക​ല്ലും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ ടൂ​റി​സം മാ​പ്പി​ൽ ഉ​ൾ​പ്പെടു​ത്തു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. മൂ​ന്നി​ല​വ് മേ​ച്ചാ​ൽ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​ഗ​മ​ണുമാ​യി ബ​ന്ധി​പ്പി​ച്ച് റോ​ഡും റോ​പ് വേ​യും നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. മേ​ച്ചാ​ൽ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ പ​രി​പാ​ടി. ഭ​ര​ണ​ങ്ങാ​നം, രാ​മ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ പി​ൽ​ഗ്രിം ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നി​ൽ ഉ​ൾ​പ്പെടു​ത്തു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥാ​ക​ളെ ആ​ദ​രി​ച്ചു.

റ​വ. പി.​വി. ആ​ൻ​ഡ്രൂ​സ്, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ, റ​വ. ബെ​ൻ ആ​ൽ​ബ​ർ​ട്ട്. എം.​ജി. ശേ​ഖ​ര​ൻ, ഷൈ​ൻ പാ​റ​യി​ൽ, ടോ​മി​ച്ച​ൻ കു​രി​ശു​പ​റ​മ്പി​ൽ, വി.​എ​സ്. ജോ​ർ​ജ്, കെ.​ജെ. സൂ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.