പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു
Monday, May 29, 2023 10:47 PM IST
പാ​ലാ : പാ​ലാ ടൗ​ണി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍​ധിപ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചതിനെ ത്തുടർന്ന് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു.
ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ മി​നോ​യ് ജ​യിം​സി​ന്‍റെ മാ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ഒ​ത്തു​തീ​ര്‍​പ്പു ച​ര്‍​ച്ച​യി​ല്‍ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ ജോ​സ്‌​കു​ട്ടി പൂ​വേ​ലി​ല്‍, കെ. ​ആ​ര്‍. അ​ജ​യ്, ടി. ​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, കെ. ​ജി. മോ​ന്‍​സ്, ബാ​ബു. കെ. ​ജോ​ര്‍​ജ്, ഡെ​പ്യൂ​ട്ടി ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഷാ​ജ​ഹാ​ന്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ വ​ക്ക​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, വി. ​സി. ജോ​സ​ഫ്, ജോ​സ് ചെ​റു​വ​ള്ളി, ബാ​ബു ചെ​റു​വ​ള്ളി, ജോ​ണി തെ​ക്കേ​ല്‍, സ​നീ​ഷ് ജോ​യ്, ചാ​ക്കോ​ച്ച​ന്‍ കു​ത്തി​വ​ള​ച്ചേ​ല്‍, ജ​യി​സ് പോ​ള്‍, ജോ​സ് എം. ​സി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
15% കൂ​ലി വ​ര്‍​ധി​പ്പി​ക്കാനാണ് തീരുമാനം. ര​ണ്ടു വ​ര്‍​ഷ​മാ​ണ് എ​ഗ്രി​മെ​ന്‍റ് കാ​ലാ​വ​ധി.

പ്ര​തി​ഭാ സം​ഗ​മം

രാ​മ​പു​രം: പി​ഴ​ക് ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മം മാ​ന​ത്തൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി.
ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു എ​ന്നി പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ 138 പ്ര​തി​ഭ​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഷി​ലു കൊ​ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ജോ​സ് കെ. ​മാ​ണി എം​പി ആ​ദ​രി​ച്ചു.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍​ ഫു​ള്‍ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ മെമന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. നൂ​റുശ​ത​മാ​നം വി​ജ​യം നേ​ടി​യ സെ​ന്‍റ് സെ​ബാ​സ്റ്റി​ന്‍ ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ള്‍, കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​രെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി റോ​യി ഫ്രാ​ന്‍​സീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.