അ​തി​ര​മ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല​വി​ജ​യം നേ​ടും: നാ​ട്ട​കം സു​രേ​ഷ്
Monday, May 29, 2023 10:53 PM IST
അ​തി​ര​മ്പു​ഴ: സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തി​ര​മ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് കോ​ട്ട​യം ജി​ല്ല​യ്ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. അ​തി​ര​മ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ട​ത്തി​യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​രി​ച​യ​സ​മ്പ​ന്ന​രും പു​തു​മു​ഖ​ങ്ങ​ളും അ​ട​ങ്ങി​യ യു​ഡി​എ​ഫ് പാ​ന​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ, ഫി​ലി​പ്പ് ജോ​സ​ഫ്, അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സ്, അ​ഡ്വ. മൈ​ക്കി​ൾ ജ​യിം​സ്, ബി​നു ചെ​ങ്ങ​ളം, കെ.​പി. ദേ​വ​സ്യ, ഷ​ബീ​ർ ഷാ​ജ​ഹാ​ൻ, പി.​വി. മൈ​ക്കി​ൾ, അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ്, ജോ​റോ​യി പൊ​ന്നാ​റ്റി​ൽ, തോ​മ​സ് പു​തു​ശേേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.