കു​മ​ര​കം നോ​ര്‍ത്ത് മാ​തൃ​കാ പ്രീ​സ്‌​കൂ​ള്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, May 29, 2023 10:53 PM IST
കുമ​ര​കം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര ശി​ക്ഷ അ​നു​വ​ദി​ച്ച കു​മ​ര​കം ഗ​വ​ണ്‍മെ​ന്‍റ് നോ​ര്‍ത്ത് എ​ല്‍പി സ്‌​കൂ​ളി​ലെ മാ​തൃ​ക പ്രീ ​സ്‌​കൂ​ള്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍വ​ഹി​ക്കും.
തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ കെ.​ജെ പ്ര​സാ​ദ്, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​വി​താ ലാ​ലു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.