ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്ക​വും പ്ര​ക​മ്പ​ന​വും; ചേ​ന​പ്പാ​ടി​യി​ൽ പ​രി​ഭ്രാ​ന്തി
Monday, May 29, 2023 11:27 PM IST
എ​രു​മേ​ലി: ചേ​ന​പ്പാ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ച​ര മു​ത​ൽ ര​ണ്ടു​മൂ​ന്നു ത​വ​ണ ഭൂ​മി​ക്കടിയിൽനി​ന്ന് അ​സാ​ധാ​ര​ണ​മാ​യ മു​ഴ​ക്ക​വും ചെ​റി​യ പ്ര​ക​മ്പ​ന​വും അ​നു​ഭ​വ​പ്പെ​ട്ടു. ഇതോടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലായി.
കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്തും, മ​ണി​മ​ല, ക​റു​ക​ച്ചാ​ൽ, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നി​ര​വ​ധി​പേ​ർ അ​റി​യി​ച്ചു. ചേ​ന​പ്പാ​ടി ല​ക്ഷം വീ​ട് കോ​ള​നി ഭാ​ഗ​ത്ത് ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് തോ​ട്ട പൊ​ട്ടു​ന്നപോ​ലെ വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ഭീ​തി​യി​ലായ നാ​ട്ടു​കാ​ർ വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി. ചി​ല​ർ​ക്ക് കാ​ലു​ക​ളി​ൽ ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്ത് പ്ര​തി​ഭാ​സമാണിതെന്ന് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം നടത്തണമെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.