പ​മ്പാ​വാ​ലി​യി​ൽ പ​ട്ട​യമേ​ള ഇ​ന്ന്
Monday, May 29, 2023 11:27 PM IST
ക​ണ​മ​ല: പ​മ്പാ​വാ​ലി​യി​ൽ പ​ട്ട​യ മേ​ള ഇ​ന്ന് രാ​വി​ലെ 11ന് ​എ​യ്ഞ്ച​ൽ വാ​ലി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​പി.​കെ. ജ​യ​ശ്രീ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ​ഹ​ക​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജോ​സ് കെ. ​മാ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വൈ​സ് പ്ര​സി​ഡ​ന്‍റ് ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ഗി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ത്യു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.