വ​ഴി​യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍ന്ന കേസിൽ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, May 31, 2023 2:07 AM IST
കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടി​ക്ക​ല്‍ മാ​ത്തു​മ​ല കോ​ള​നി​യി​ല്‍ മു​ണ്ട​പ്ലാ​ക്ക​ല്‍ സ​ന്തോ​ഷ് ജോ​സ​ഫ് (ആ​ന സ​ന്തോ​ഷ് -49), റാ​ന്നി പെ​രും​പെ​ട്ടി വാ​ള​ക്കു​ഴി മേ​മ​ന അ​നി​ല്‍ (മാ​ത്തു​ക്കു​ട്ടി -56) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ 28നു ​രാ​ത്രി എ​ട്ടി​നു കോ​ട്ട​യം തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ബി​എ​സ്എ​ന്‍എ​ല്‍ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച് കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും 7000 രൂ​പ​യും ര​ണ്ടു എ​ടി​എം കാ​ര്‍ഡു​ക​ള​ട​ങ്ങി​യ പ​ഴ്‌​സും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും കോ​ട്ട​യം മാ​ര്‍ക്ക​റ്റ് ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം വെ​സ്റ്റ് എ​സ്‌​ഐ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.