പതിമൂന്നു വാത്തകളെ കുറുനരി കടിച്ചുകൊന്നു
Wednesday, May 31, 2023 2:14 AM IST
പ്ര​​വി​​ത്താ​​നം: വീ​​ട്ടി​​ല്‍ വ​​ള​​ര്‍​ത്തി​​യി​​രു​​ന്ന 13 വാ​​ത്ത​​ക​​ളെ കു​​റു​​ന​​രി​​ക​​ള്‍ ക​​ടി​​ച്ചു കൊ​​ന്നു.
പ്ര​​വി​​ത്താ​​നം പ​​ഞ്ഞി​​ക്കു​​ന്നേ​​ല്‍ റോ​​യി​​യു​​ടെ വീ​​ട്ടി​​ല്‍ വ​​ള​​ര്‍​ത്തി​​യി​​രു​​ന്ന വാ​​ത്ത​​ക​​ളെ​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ന​​രി​​ക​​ള്‍ കൊ​​ന്ന​​ത്. വീ​​ടി​​നു സ​​മീ​​പം പാ​​ട​​ത്ത് തീ​​റ്റ​​തേ​​ടാ​​ന്‍ ഇ​​റ​​ക്കി​​വി​​ട്ട​​താ​​യി​​രു​​ന്നു വാ​​ത്ത​​ക​​ള്‍.

ന​​രി​​ക​​ള്‍ ചി​​ല​​തി​​നെ അ​​ക​​ത്താ​​ക്കു​​ക​​യും ചെ​​യ്തു. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കു​​റു​​ന​​രി​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും വീ​​ട്ടു​​കാ​​ര്‍ ഓ​​ടി​​ച്ചു​​വി​​ട്ടി​​രു​​ന്നു. വാ​​ത്ത​​ക​​ള്‍ ഒ​​രെ​​ണ്ണ​​ത്തി​​ന് ര​​ണ്ടാ​​യി​​രം രൂ​​പ​​യോ​​ളം വി​​ല വ​​രു​​മെ​​ന്ന് റോ​​യി പ​​റ​​ഞ്ഞു.