യുഡിഎഫ് ജില്ലാ പാഡി ഓഫീസറെ ഉപരോധിച്ചു
Wednesday, May 31, 2023 2:14 AM IST
കോ​​ട്ട​​യം: ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്നു സ​​ർ​​ക്കാ​​ർ സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ പ​​ണം ന​​ൽ​​കാ​​മെ​​ന്നു പ​​റ​​ഞ്ഞു ക​​ർ​​ഷ​​ക​​രെ ക​​ബ​​ളി​​പ്പി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ലാ പാ​​ഡി ഓ​​ഫീ​​സ​​റെ ഉ​​പ​​രോ​​ധി​​ച്ചു. രാ​​വി​​ലെ 10.30നു ​​ഓ​​ഫീ​​സി​​ലെ​​ത്തി​​യ നേ​​താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധി​​ച്ച് മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യ​​പ്പോ​​ളാ​​ണ് ജി​​ല്ലാ പാ​​ടി​ ഓ​​ഫീ​​സ​​ർ എ​​ത്തി​​യ​​ത്.

തു​​ട​​ർ​​ന്ന് ഉ​​പ​​രോ​​ധ സ​​മ​​ര​​ത്തി​​ലേ​​ക്ക് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ക​​ട​​ന്നു​​വ​​രി​​ക​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ഡി ഓ​​ഫീ​​സ​​റു​​മാ​​യും ഭ​​ക്ഷ്യ-​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​റു​​മാ​​യും ഫോ​​ണി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നാ​​ല് ദി​​വ​​സ​​ത്തി​​ന​​കം കൃ​​ഷി​​ക്കാ​​ർ​​ക്ക് പ​​ണം ന​​ൽ​​കു​​മെ​​ന്ന് മ​​ന്ത്രി ന​​ൽ​​കി​​യ ഉ​​റ​​പ്പി​​ന്മേ​​ൽ ഉ​​പ​​രോ​​ധ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ജി​​ല്ല​​യി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് 91 കോ​​ടി രൂ​​പ​​യാ​​ണ് കു​​ടി​​ശി​​ക വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.​ സ​​ർ​​ക്കാ​​ർ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം ബാ​​ങ്കു​​ക​​ൾ കൃ​​ഷി​​ക്കാ​​ർ​​ക്ക് ലോ​​ൺ ന​​ൽ​​കു​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ലും കാ​​ന​​റ ബാ​​ങ്കും ഫെ​​ഡ​​റ​​ൽ ബാ​​ങ്കും എ​​സ്ബി​​ഐ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് ബാ​​ങ്കു​​ക​​ളും മൂ​​ന്ന് പ​​ലി​​ശ നി​​ര​​ക്ക് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ നി​​ല​​വി​​ൽ ബാ​​ങ്ക് വാ​​യ്പ ത്രി​​ശ​​ങ്കു​​വി​​ലാ​​ണെ​​ന്നും നേ​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. ക​​ർ​​ഷ​​ക​​ർ അ​​ധ്വാ​​നി​​ച്ച് ഉ​​ത്പാ​​ദി​​പ്പി​​ച്ച നെ​​ല്ല് സ​​ർ​​ക്കാ​​രി​​ന് കൊ​​ടു​​ത്ത ക​​ർ​​ഷ​​ക​​ർ അ​​തി​ന്‍റെ പ​​ണം ല​​ഭി​​ക്കാ​​ൻ ഇ​​നി ബാ​​ങ്കി​​ന്‍റെ മു​​മ്പി​​ൽ അ​​പേ​​ക്ഷ​​യു​​മാ​​യി പോ​​യി നി​​ൽ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കി സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ നേ​​രി​​ട്ട് ബാ​​ങ്കി​​ൽ​നി​​ന്നു ലോ​​ണെ​​ടു​​ത്ത് ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കു​ക​​യാ​​ണ് ചെ​​യ്യേ​​ണ്ട​​തെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യു​​ഡി​​എ​​ഫ് ജി​​ല്ല ചെ​​യ​​ർ​​മാ​​ൻ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ലി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ഉ​​പ​​രോ​​ധ സ​​മ​​ര​​ത്തി​​ന് ജി​​ല്ലാ ക​​ൺ​​വീ​​ന​​ർ ഫി​​ൽ​​സ​​ൺ മാ​​ത്യൂ​​സ്, സെ​​ക്ര​​ട്ട​​റി അ​​സീ​​സ് ബ​​ഡാ​​യി​​ൽ, നേ​​താ​​ക്ക​​ളാ​​യ വി.​​ജെ. ലാ​​ലി, തോ​​മ​​സ് ക​​ല്ലാ​​ട​​ൻ, മ​​ധ​​ൻ​​ലാ​​ൽ, എ​​ൻ.​​ഐ. മ​​ത്താ​​യി, നീ​​ണ്ടൂ​​ർ പ്ര​​കാ​​ശ്, ഷാ​​ന​​വാ​​സ് പാ​​ഴൂ​​ർ, കു​​ര്യ​​ൻ പി. ​​കു​​ര്യ​​ൻ, സി​​ബി കൊ​​ല്ലാ​​ട്, ബി​​നു ചെ​​ങ്ങ​​ളം, ഫാ​​റൂ​​ക്ക് പാ​​ല​​പ്പ​​റ​​മ്പി​​ൽ തു​​ട​​ങ്ങി​​യവർ പ​​ങ്കെ​​ടു​​ത്തു.