അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം: ക​ളി​ചി​രി​ക​ളു​മാ​യി കു​രു​ന്നു​ക​ളെ​ത്തി
Wednesday, May 31, 2023 10:35 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് 33-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ക്കു​ക​യും പ​ഠി​ച്ചു പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷ​ക്കീ​ല ന​സീ​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ ടി.​എ​സ്. ഐ​ഷ ബീ​വി, സാ​നി ന​സീ​ർ, പി.​എ​സ്. ബീ​ന, ഹെ​ൽ​പ്പ​ർ കെ.​എ​ച്ച്. സീ​ന​ത്ത്, അ​ബീ​സ് ടി. ​ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് റ​സി​ലി, ഫെ​മി മ​ക്കാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് ചി​റ​ഭാ​ഗം അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി​യ പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സു​ജീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​രു​ന്നു​ക​ളെ മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളും പു​ഷ്പ​ങ്ങ​ളും ന​ൽ​കി വ​ര​വേ​റ്റു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ട്ട​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​രേ​ന്ദ്ര​ൻ കൊ​ടി​ത്തോ​ട്ടം, ബി​ന്ദു ശ്രീ​കു​മാ​ർ, ഷാ​ന്‍റി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.
ചെ​റു​വ​ള്ളി: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലെ 20-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​മ്പൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ അ​ഭി​ലാ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ൾ സ​ജി​മോ​ൾ, ഹെ​ൽ​പ്പ​ർ ല​ളി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി ക്ലാ​സി​ലെ​ത്തി​യ കു​ട്ടി​ക​ളെ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ബ​ലൂ​ണും മ​റ്റ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി സ്വീ​ക​രി​ച്ചു.
കു​ന്നും​ഭാ​ഗം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ 117-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ എ​ൻ.​ബി. പ്ര​സീ​ദ, അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി ക്ലാ​സി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ അ​ങ്ക​ണ​വാ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി ലി​മി​യ തോ​മ​സി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.