മാ​ലി​ന്യ​മു​ക്തം- ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍: അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Wednesday, May 31, 2023 11:55 PM IST
കോ​ട്ട​യം: മാ​ലി​ന്യ​മു​ക്തം - ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി കാ​മ്പ​യി​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളു​ടെ അ​വ​ലോ​ക​നം യോ​ഗം ചേ​ര്‍ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി​നു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹ​രി​ത​ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. യൂ​സ​ര്‍ ഫീ ​ശേ​ഖ​ര​ണ​ത്തി​ല്‍ ജി​ല്ല​യ്ക്കു സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​റാം സ്ഥാ​ന​മാ​ണു​ള്ള​ത്.
50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ഫീ ​ശേ​ഖ​രി​ച്ചി​ട്ടു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.
മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക​ല്ലാ​തെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ഹ​രി​ത​ക​ര്‍മ സേ​ന​യെ മ​റ്റു ജോ​ലി​ക​ള്‍ക്ക് ചു​മ​ത​ല​പ്പെ​ടു​ത്ത​രു​ത്. ഹ​രി​ത​സ​ഭ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ക​ണ്‍സോ​ര്‍ഷ്യം ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്കു​ത​ല ഫെ​സി​ലി​റ്റേ​ഷ​ന്‍ ടീം ​എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്ന് പ്ര​ത്യേ​ക യോ​ഗം ചേ​രും.