നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, May 31, 2023 11:55 PM IST
ഏ​റ്റു​മാ​നൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സൂ​പ്പ​ർമാ​ർ​ക്ക​റ്റി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഏ​റ്റു​മാ​നൂ​ര്‍ - മ​ണ​ര്‍കാ​ട് ബൈ​പാ​സ് റോ​ഡി​ല്‍ ചെ​റു​വാ​ണ്ടൂ​രി​നു സ​മീ​പം വ​ട​ക്കേ​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലേ​ക്കാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ​
സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​ർ ക​ട​യ്ക്കു മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന്‍റെ ഗ്ലാ​സും ത​ക​ര്‍ത്താ​ണ് പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ഈ ​ഭാ​ഗ​ത്ത് നി​ന്നി​രു​ന്ന ജീ​വ​ന​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
അ​പ​ക​ട​സ​മ​യ​ത്ത് ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ചെ​റു​വാ​ണ്ടൂ​ര്‍ വ​ള്ളോം​കു​ന്നേ​ല്‍ അ​പ്പ​ച്ച​ന് (61) ചി​ത​റി​ത്തെ​റി​ച്ച ഗ്ലാ​സ് ക​ഷ​ണം ത​ല​യി​ല്‍ വീ​ണു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ കാ​ർ യാ​ത്ര​ക്കാ​ർ​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.