നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച പെ​ട്ടി ഓ​ട്ടോ​റി​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി
Wednesday, May 31, 2023 11:55 PM IST
അ​തി​ര​മ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച പെ​ട്ടി ഓ​ട്ടോ​റി​ക്ഷ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ​ർ ഒ​ട്ടി​ച്ചു കൊ​ണ്ടി​രു​ന്ന ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് അ​തി​ര​മ്പു​ഴ മു​ണ്ടു​വേ​ലി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം.
പോ​സ്റ്റ​റും ബോ​ർ​ഡു​ക​ളും ക​യ​റ്റി​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് സ്വി​ഫ്റ്റ് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ട് കു​തി​ച്ച പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി. അ​തി​ര​മ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി.​ജെ. ജോ​സ​ഫ് പാ​ക്കു​മ​ല, ജോ​യി ചാ​ക്കോ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പി.​ജെ. ജോ​സ​ഫി​ന്‍റെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു