യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, May 31, 2023 11:55 PM IST
ഏ​റ്റു​മാ​നൂ​ര്‍: ഷാ​പ്പി​ലെ ബി​ല്ലിം​ഗ് സെ​ക്‌​ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൈ​പ്പു​ഴ ആ​ശു​പ​ത്രി​പ്പ​ടി മി​ഷ​ന്‍പ​റ​മ്പി​ല്‍ അ​ന​ന്തു സു​രേ​ന്ദ്ര (22)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​തി​ങ്ങ​നെ: ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30ന് ​അ​തി​ര​മ്പു​ഴ​യി​ലു​ള്ള ക​ള്ള് ഷാ​പ്പി​ലെ​ത്തി മ​ദ്യ​പി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട ബി​ല്ലിം​ഗ് സെ​ഷ​നി​ലെ യു​വ​തി​യെ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം പാ​ഴ്‌​സ​ലാ​യി വാ​ങ്ങി​യ ക​ള്ള് ഇ​വ​ര്‍ കൗ​ണ്ട​റി​നു സ​മീ​പ​ത്തി​രു​ന്ന് ക​ഴി​ച്ചു. ഇ​തേ​ത്തു​ട​ര്‍ന്ന് യു​വ​തി ഒ​മ്പ​ത് മ​ണി​യാ​യ​തി​നാ​ൽ ഷാ​പ്പ് അ​ട​യ്ക്കു​ക​യാ​ണെ​ന്നും പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം ഇ​വ​ര്‍ യു​വ​തി​യെ വീ​ണ്ടും അ​സ​ഭ്യം പ​റ​യു​ക​യും ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഷാ​പ്പി​ലെ ഗ്ലാ​സു​ക​ള്‍ എ​റി​ഞ്ഞു പൊ​ട്ടി​ച്ച​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.
യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന​ന്തു സു​രേ​ന്ദ്ര​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.