സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, May 31, 2023 11:55 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം പ​ഴ​യ ബോ​ട്ട് ജെ​ട്ടി ഭാ​ഗ​ത്ത് മോ​ഹ​ന്‍ വി​ല്ല​യി​ല്‍ ടി. ​രാ​ജ് മോ​ഹ​ന്‍ (42) നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11.30ന് ​ഇ​യാ​ള്‍ പി​ണ​ങ്ങി ക്ക​ഴി​യു​ന്ന ഭാ​ര്യ ജോ​ലി​ചെ​യ്യു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ഭാ​ര്യ​യെ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​ത് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ത​ട​ഞ്ഞ​പ്പോ​ൾ ഇ​യാ​ള്‍ സൂ​പ്ര​ണ്ടി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.