ഡോ.​പി.​കെ. ജ​യ​ശ്രീ​ക്കു യാ​ത്ര​യ​യ​പ്പ് ന​ല്‍കി
Thursday, June 1, 2023 12:54 AM IST
ക​ടു​ത്തു​രു​ത്തി: ജി​ല്ലാ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന ഡോ.​പി.​കെ. ജ​യ​ശ്രീ​ക്കു ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്ര​യ​യ​പ്പ് ന​ല്‍കി. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍കി​യ​ത്.
ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നു ഡോ.​പി.​കെ. ജ​യ​ശ്രീ ജി​ല്ലാ ക​ള​ക്ട​റെ​ന്ന നി​ല​യി​ല്‍ വി​ല​പ്പെ​ട്ട സ​ഹ​ക​ര​ണ​മാ​ണ് ന​ല്‍കി​യി​ട്ടു​ള്ള​തെ​ന്നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത എം​എ​ല്‍എ പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.