ചി​രി​ക്കി​ലു​ക്ക​ത്തി​ല്‍ സ്‌​കൂ​ളു​ക​ള്‍
Thursday, June 1, 2023 10:37 PM IST
പാ​ലാ: പു​ത്ത​നു​ടു​പ്പു​ക​ളും ബാ​ഗു​മാ​യി അ​ക്ഷ​ര​മു​റ്റ​ത്ത് കാ​ല്‍​വ​ച്ച കു​രു​ന്നു​ക​ള്‍​ക്ക് ആ​കാം​ക്ഷ പ​ക​ര്‍​ന്ന് പ്ര​വേ​ശ​ന​ത്സ​വം വ​ര്‍​ണാ​ഭ​മാ​യി. ക്ലാ​സ് മു​റി​ക​ള്‍ വ​ര്‍​ണ​ക്ക​ട​ലാ​സു​ക​ളാ​ലും ബ​ലൂ​ണു​ക​ളാ​ലും അ​ല​ങ്ക​രി​ച്ചി​രു​ന്നു. പ്രി​യ​പ്പെ​ട്ട കു​രു​ന്നു​ക​ള്‍​ക്ക് ആ​ശം​സ​ക​ളെ​ഴു​താ​ന്‍ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ന്മാ​രും മ​ത്സ​രി​ച്ചു. സ്‌​കൂ​ളി​ന്‍റെ പ​ടി​ക​ട​ന്നെ​ത്തി​യ ന​വാ​ഗ​ത​രെ മി​ഠാ​യി​ക​ളും ബ​ലൂ​ണു​ക​ളും ത​ല​പ്പാ​വു​ക​ളും ന​ല്‍​കി അ​ധ്യാ​പ​ക​രും പി​ടി​എ​യും സ്വീ​ക​രി​ച്ചു.
പു​ലി​യ​ന്നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പാ​ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ പ്ര​വേ​ശ​നോ​ത്സ​വം മാ​ണി സി. ​കാ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ കു​രു​ന്നു​ക​ളെ പെ​ന്‍​സി​ലി​ന്‍റെ വ​ലി​യ രൂ​പ​വും ബ​ലൂ​ണു​ക​ളും ന​ല്‍​കി​യാ​ണ് മാ​ണി സി. ​കാ​പ്പ​നും മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ൺ​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍, മെം​ബ​ര്‍​മാ​രാ​യ രാ​ജ​ന്‍ മു​ണ്ട​മ​റ്റം, ആ​ര്യ സ​ബി​ന്‍ എ​ന്നി​വ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ച​ത്.
പാ​ലാ ന​ഗ​ര​സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ന്‍ ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​കെ​ജി, യു​കെ​ജി എ​ന്നി​വി​ട​ങ്ങി​ളി​ലേ​യ്ക്ക് 120 കു​ട്ടി​ക​ളും ഒ​ന്നാം ക്ലാ​സി​ലേ​ക്ക് 70 കു​ട്ടി​ക​ളും ഇ​വി​ടെ പ്ര​വേ​ശ​നം നേ​ടി.
കു​റ​വി​ല​ങ്ങാ​ട്: പ​തി​വു​ള്ള മ​ഴ​പോ​ലും മാ​റ്റി മ​നോ​ഹ​രി​യാ​യി​നി​ന്ന പ്ര​കൃ​തി​ക്കൊ​പ്പം ചി​രി​ച്ചു​ക​ളി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ള്‍ പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. കൊ​ടി​തോ​ര​ണ​ങ്ങ​ളും ബ​ലൂ​ണു​ക​ളും നി​റ​ച്ച് വ​ലി​യ ആ​ഘോ​ഷ​മാ​യി​രു​ന്നു പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം. അ​ധ്യാ​പ​ക​രും മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് പു​തു​ത​ല​മു​റ​ക്കാ​രെ വ​ര​വേ​റ്റു. മ​ധു​പ​ല​ഹാ​ര​ങ്ങ​ളും ശീ​ത​ള​പാ​നീ​യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് വി​ദ്യാ​ല​ങ്ങ​ള്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ച​ത്.
സ്‌​കൂ​ളു​ക​ള്‍ പ​ല​തും നി​റം​മാ​റ്റി​യും ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചും കൂ​ടു​ത​ല്‍ മ​നോ​ഹ​രി​യാ​യി മാ​റി​യി​രു​ന്നു. കോ​ള​ജു​ക​ളി​ല്‍ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ​ഹ​പാ​ഠി​ക​ള്‍ ഒ​രു​മി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ്ര​ക​ട​മാ​യി​രു​ന്നു.
ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം മോ​നി​പ്പ​ള്ളി ഗ​വ. എ​ന്‍​എ​സ്എ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്‍ ചാ​ര്‍​ജ് ഏ​ലി​യാ​മ്മ കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, പാ​ഠ​പു​സ്ത​ക വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തി.
അ​രു​വി​ത്തു​റ: സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ.​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്കാ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഫാ​ത്തി​മ സു​ഹാ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നു ജോ​സ​ഫ്, ട്ര​സ്റ്റി പ്രി​ന്‍​സ് പോ​ര്‍​ക്കാ​ട്ടി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ബെ​റ്റ് തോ​മ​സ്, സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​വി​ത്താ​നം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ലി​സ​മ്മ ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ്മി​ത ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സി, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ. അ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ജി​മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌
ചേ​ന്നാ​ട്: പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട്ടം പ്ര​ഖ്യാ​പി​ച്ചും ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ച്ചും ചേ​ന്നാ​ട് സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തീ​സ് ഹൈ​സ്കൂ​ൾ ഒ​രു​ക്കി​യ പ്ര​വേ​ശ​നോ​ത്സ​വം വേ​റി​ട്ട​താ​യി. ഒ​രു മ​ദ്യ​കു​പ്പി​യി​ൽ ചു​റ്റി​ക്കി​ട​ക്കു​ന്ന രൂ​പം സ്കൂ​ളി​ന്‍റെ മു​ന്പി​ൽ സ്ഥാ​പി​ച്ചാ​യി​രു​ന്നു പ്ര​വേ​ശ​നോ​ത്സ​വം തു​ട​ങ്ങി​യ​ത്. ല​ഹ​രി പെ​യോ​ഗി​ക്ക​രു​തെ​ന്നും ജീ​വി​ത​യാ​ത്ര​യി​ൽ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​തീ​കാ​ത്മ​ക വ​ള്ള​ത്തി​ൽ വി​ഷ​മി​ല്ലാ​ത്ത നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ച​ക്ക, മാ​ങ്ങ, പൈ​നാ​പ്പി​ൾ, നാ​ളി​കേ​രം, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ നി​റ​ച്ച് പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാം എ​ന്ന സ​ന്ദേ​ശം ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ വ​ള്ളം തു​ഴ​ഞ്ഞ​ത് വി​സ്മ​യ കാ​ഴ്ച​യാ​യി. ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ സി​സി എ​സ്എ​ച്ച്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ്, സീ​നാ ജോ​സ​ഫ്, ലി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ജി​സാ ജെ​യ്സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വാ​ക​ക്കാ​ട്: അ​ന്താ​രാ​ഷ്‌​ട്ര ചെ​റു​ധാ​ന്യ വ​ര്‍​ഷ​ത്തി​ല്‍ മി​ല്ല​റ്റ് പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കി വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ള്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി​യ കു​ഞ്ഞു​ങ്ങ​ളെ മി​ല്ല​റ്റ് വി​ഭ​വ​ങ്ങ​ളും മി​ല്ല​റ്റ് തൈ​ക​ളും ന​ൽ​കി​യാ​ണു സ്വീ​ക​രി​ച്ച​ത്. സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ലാ​ണു ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം കു​ട്ടി​ക​ള്‍​ക്ക് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വ്യ​ത്യ​സ്ത​മാ​യ പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കി​യ​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വാ​ര്‍​ഡ് അം​ഗം അ​ല​ക്‌​സ് ടി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജു​കു​ട്ടി അ​ല​ക്‌​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ടെ​സി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.