മ​ണി​ക്കൊ​മ്പേ​ൽ സാറിന്‍റെ വിയോഗം നാടിനു തീരാനഷ്ടം
Thursday, June 1, 2023 10:37 PM IST
ചെ​മ്മ​ല​മ​റ്റം: മ ൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മ​ണി​ക്കൊ​മ്പേ​ൽ സാ​ർ എ​ന്ന് വി​ളി​ക്കു​ന്ന അഡ്വ. ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ന്‍റെ വേ​ർ​പാ​ട് നാ​ടി​നു തീ​രാ​ന​ഷ്ട​മാ​യി. കേ​ര​ള ജ​ന​പ​ക്ഷം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മീന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ബോ​ർ​ഡ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ചെയ​ർ​മാ​നു​മാ​യിരുന്നു ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ മണി​ക്കൊ​ന്പേ​ൽ.
വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ ഇ​ദ്ദേ​ഹം കെ​എ​സ്‌​സി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1991 മു​ത​ൽ മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ സീ​നി​യ​ർ ഭ​ര​ണ​സ​മി​തി​യം​ഗ​മാ​ണ്. രാഷ്‌ട്രീ​യ​രം​ഗ​ത്ത് പി.സി. ജോ​ർ​ജി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ങ്ങ​ളി​ൽ ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും സ്പ​ന്ദ​ന​മ​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​പ​ക്ഷം പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. ഈ​രാ​റ്റു​പേ​ട്ട കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ ജോർജ് സെ​ബാ​സ്റ്റ്യ​ൻ ഈ​രാ​റ്റു​പേ​ട്ട ബാ​ർ അ​സോ​സി​യേ​ഷൻ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ.