പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം വേ​ണം
Friday, June 2, 2023 10:39 PM IST
പൂ​ഞ്ഞാ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ, ഈ​സ്റ്റ് ബാ​ങ്ക്, വി​ല്ലേ​ജ് ഓ​ഫീ​സ്, പ്ര​ധാ​ന മൂ​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​യ മ​ങ്കു​ഴി ക്ഷേ​ത്രം, ആ​ശ്ര​മ ദേ​വാ​ല​യം, പ​ള്ളി​കു​ന്ന് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി.
സ്ഥ​ല​മി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ഴി​ഞ്ഞു മാ​റു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.
പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര സ്മാ​ർ​ട്ട് വി​ല്ലേ​ജി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തു പോ​ലെ ത​ന്നെ വെ​യി​റ്റിം​ഗ് ഷെ​ഡ് പ​ണി​യു​ന്ന​തി​നു ആ​വ​ശ്യ​മാ​യ റ​വ​ന്യു ഭൂ​മി വി​ല്ലേ​ജ് ഓ​ഫീ​സി​നും സ​മീ​പ​മു​ണ്ട്.
റ​വ​ന്യു ഭൂ​മി വീ​ണ്ടെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യ വെ​യി​റ്റിം​ഗ് ഷെ​ഡ് പ്ര​ധാ​ന ജം​ഗ്‌​ഷ​നി​ൽ നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.