65 ഇ​നങ്ങളിലായി 20,91,200 തൈ​ക​ള്‍ ത​യാ​ര്‍
Friday, June 2, 2023 11:47 PM IST
കോ​​ട്ട​​യം: ലോ​​ക പ​​രി​​സ്ഥി​​തി ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വൃ​​ക്ഷ​​വ​​ത്ക്ക​​ര​​ണ​​ത്തി​​നു​​ള്ള വ​​നം-​​വ​​ന്യ​​ജീ​​വി വ​​കു​​പ്പി​​ന്‍റെ വൃ​​ക്ഷ​​തൈ​​ക​​ള്‍ ത​​യാ​​റാ​​യ​​താ​​യി വ​​നം​വ​​കു​​പ്പ് സാ​​മൂ​​ഹ്യ വ​​ന​​വ​​ത്ക്ക​​ര​​ണ വി​​ഭാ​​ഗം മേ​​ധാ​​വി ഇ. ​പ്ര​​ദീ​​പ്കു​​മാ​​ര്‍ അ​​റി​​യി​​ച്ചു. റ​​മ്പൂ​​ട്ടാ​​ന്‍, ക​​റി​​വേ​​പ്പ്, ഞാ​​വ​​ല്‍, ആ​​ര്യ​​വേ​​പ്പ്, മാ​​ത​​ളം, പ്ലാ​​വ്, നെ​​ല്ലി, വാ​​ള​​ന്‍​പു​​ളി, നാ​​ര​​കം, തേ​​ക്ക് തൈ, ​​മാ​​വ്, സ​​പ്പോ​​ട്ട, ചെ​​റു​​നാ​​ര​​കം, ക​​ണി​​ക്കൊ​​ന്ന, കു​​ടം​​പു​​ളി, ചെ​​മ്പ​​കം, ഇ​​ല​​ഞ്ഞി, മു​​രി​​ങ്ങ, മു​​ള, മു​​ള്ളാ​​ത്തി, നീ​​ര്‍​മ​​രു​​ത്, പ​​നീ​​ര്‍​ചാ​​മ്പ, തേ​​ക്ക് സ്റ്റ​​മ്പ്, മ​​ണി​​മ​​രു​​ത്, ബ​​ദാം, ഇ​​രു​​മ്പ​​ന്‍​പു​​ളി, അ​​മ്പ​​ഴം, അ​​രി​​നെ​​ല്ലി, ഉ​​ങ്ങ്, ഈ​​ട്ടി, അ​​ശോ​​കം, ച​​ന്ദ​​നം, ര​​ക്ത​​ച​​ന്ദ​​നം, ദ​​ന്ത​​പ്പാ​​ല, കൂ​​വ​​ളം, ത​​മ്പ​​കം, ക​​റു​​വ, ഇ​​ട​​ന, പാ​​ച്ചോ​​റ്റി, ആ​​ഞ്ഞി​​ലി, പ​​തി​​മു​​ഖം, മ​​ഞ്ചാ​​ടി, ചൂ​​ര​​ക്കാ​​ലി, ച​​മ​​ത, ക​​രി​​ങ്ങാ​​ലി, താ​​ന്നി, സി​​ല്‍​വ​​ര്‍ ഓ​​ക്ക്, പൂ​​വ​​ര​​ശ്, കു​​ന്നി​​വാ​​ക, കാ​​ട്ടു​​ങ്ങ്, വേ​​റ്റി​​വേ​​ര്‍, പൂ​​മ​​രു​​ത്, അ​​കി​​ല്‍, കാ​​റ്റാ​​ടി, ല​​യാ​​ങ്ങി, മൈ​​ല, പു​​ന്ന, ത​​ത്തി​​രി, ഇ​​ലി​​പ്പ, തെ​​ക്കോ​​മ, പൂ​​വം, വേ​​ങ്ങ, കു​​മ്പി​​ള്‍, ജ​​ക്രാ​​ന്ത, പെ​​ല്‍​റ്റ​​ഫോ​​റ എ​​ന്നി​​ങ്ങ​​നെ 65 ഇ​​നം തൈ​​ക​​ളാ​​ണ് ലോ​​ക പ​​രി​​സ്ഥി​​തി ദി​​ന​​മാ​​യ ജൂ​​ണ്‍ അ​​ഞ്ചു മു​​ത​​ല്‍ വ​​ന​​മ​​ഹോ​​ത്സ​​വം അ​​വ​​സാ​​നി​​ക്കു​​ന്ന ജൂ​​ലൈ ഏ​​ഴു വ​​രെ ല​​ഭ്യ​​ത​​യ​​നു​​സ​​രി​​ച്ച് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.
വി​​ത​​ര​​ണ​​ത്തി​​ന് ഇ​​തി​​നോ​​ട​​കം ആ​​കെ 20,91,200 തൈ​​ക​​ള്‍ ത​​യാ​​റാ​​യി​​ട്ടു​​ണ്ട്. അ​​ഞ്ചി​​ന് രാ​​വി​​ലെ ഒ​​ന്‍​പ​​ത​​ര​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ഉ​​ദ്ഘാ​​ട​​ന​​ശേ​​ഷം വൃ​​ക്ഷ​​ത്തൈ ന​​ടീ​​ല്‍, പ​​രി​​സ്ഥി​​തി അ​​വ​​ബോ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണം മു​​ത​​ലാ​​യ പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ക്കും.