കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സി​ല്‍ പു​തു​താ​യി എ​ത്തി​യ​ത് 102 കു​ട്ടി​ക​ള്‍
Saturday, June 3, 2023 1:26 AM IST
കു​റു​മ്പ​നാ​ടം: മാ​ട​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വം കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി സ​ബ്ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ സ്‌​കൂ​ളാ​ണി​ത്. നാ​ലു​വ​രെ ക്ലാ​സു​ക​ളി​ല്‍ 102 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​വി​ടെ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത്.
അ​ക്ഷ​ര ബ​ലൂ​ണു​ക​ളും സ​ചി​ത്ര പു​സ്ത​ക​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ന​ല്‍കി ന​വാ​ഗ​ത​ര്‍ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജെ​റി​ന്‍ അ​ഞ്ചി​ല്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ഫി​ലോ​മി​ന മാ​ത്യു എ​ന്നി​വ​ർ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. ബി​ന്‍സ​ണ്‍, ര​തി​ക​ല പി.​എ​സ്., ര​മ്യ റോ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.