മ​​ധ്യ​​വേ​​ന​​ല്‍ അ​​വ​​ധി​​യി​​ലെ ഏ​​ക​​പ​​ക്ഷീ​​യ മാ​​റ്റം അം​​ഗീ​​ക​​രി​​ക്കി​​ല്ല: കെ​​പി​​എ​​സി​​ടി​​എ
Saturday, June 3, 2023 1:26 AM IST
കോ​​ട്ട​​യം: തി​​ക​​ച്ചും ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ത്ത് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ല്‍ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണെ​​ന്ന് കെ​​പി​​എ​​സ്ടി​​എ ജി​​ല്ലാ ക​​മ്മി​​റ്റി. മ​​ധ്യ​​വേ​​ന​​ല്‍ അ​​വ​​ധി​​യി​​ല്‍ മാ​​റ്റം വ​​രു​​ത്തി​​യ​​താ​​ണ് ഏ​​റ്റ​​വും ഒ​​ടു​​വി​​ലെ​​ടു​​ത്ത തീ​​രു​​മാ​​നം. സാ​​ധാ​​ര​​ണ ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്‍പ് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തും. ക്യു​​ഐ​​പി യോ​​ഗം വി​​ളി​​ച്ചു ചേ​​ര്‍ക്കു​​ക​​യും ചെ​​യ്യും. ഇ​​ത്ത​​രം ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ളു​​മാ​​യാ​​ണു മ​​ന്ത്രി മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​തെ​​ങ്കി​​ല്‍ സം​​ഘ​​ട​​ന ശ​​ക്ത​​മാ​​യി ചെ​​റു​​ക്കും.
ഏ​​പ്രി​​ല്‍ ആ​​റി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ മ​​ധ്യ​​വേ​​ന​​ല​​വ​​ധി ക്ര​​മീ​​ക​​രി​​ച്ചാ​​ല്‍ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യ്ക്ക് എ​​ന്ത് ഗു​​ണ​​മേ​​ന്മ​​യാ​​ണ് ഉ​​ണ്ടാ​​കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്ക​​ണം. തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി സം​​ഘ​​ട​​ന മു​​ന്നോ​​ട്ട് പോ​​കും.
സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​ന്‍, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളാ​​യ എം.​​സി. സ്‌​​ക​​റി​​യ, വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി, പി. ​​പ്ര​​ദീ​​പ്, പ​​രി​​മ​​ള്‍ ആ​​ന്‍റ​​ണി, ബി​​നു ജോ​​യി, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍. രാ​​ജേ​​ഷ്, സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് വി. ​​പോ​​ള്‍, ബി​​നു സോ​​മ​​ന്‍, ജേ​​ക്ക​​ബ് ചെ​​റി​​യാ​​ന്‍, ടോ​​മി ജേ​​ക്ക​​ബ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.