വി​ദേ​ശ പ​രി​ശീ​ല​ന​ത്തോ​ടെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​നം
Sunday, June 4, 2023 12:18 AM IST
പെ​രു​വ​ന്താ​നം: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റണീ​സ് കോ​ള​ജി​ല്‍ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ തു​ട​രു​ന്നു. ഒ​ന്ന​ര​വ​ര്‍​ഷം ദൈ​ര്‍​ഘ്യ​മു​ള്ള കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സം യു​എ​ഇ​യി​ല്‍ മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി​യി​ല്‍ ട്രെ​യി​നിം​ഗ് ന​ല്‍​കു​ന്ന​താ​ണ്. ട്രെ​യി​നിം​ഗ് കാ​ല​യ​ള​വി​ല്‍ ശ​മ്പ​ളം ല​ഭി​ക്കും.

പ​ത്താം ക്ലാ​സ് മു​ത​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് കോ​ഴ്‌​സി​ല്‍ ചേ​രാ​വു​ന്ന​താ​ണ്. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് പു​റ​മെ ആ​റു​മാ​സ​ത്തെ വി​ദേ​ശ പ​രി​ശീ​ല​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ഹോ​സ്പി​റ്റാ​ലി​റ്റി സെ​ക്ട​റി​ല്‍ ജോ​ലി നേ​ടു​ന്ന​തി​നു​ള്ള പ്ലെ​യ്‌​സ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റും ന​ല്‍​കു​ന്ന​താ​ണ്. ഈ ​കോ​ഴ്‌​സി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ഡ്മി​ഷ​ന്‍ നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഇ​ന്‍റേ​ണ​ല്‍ ട്രെ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഫ വേ​ള്‍​ഡ് ക​പ്പ് 2022 ന്‍റെ ഹോ​സ്പി​റ്റാ​ലി​റ്റി സെ​ക്ട​റി​ല്‍ ജോ​ലി ചെ​യ്യു​വാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യി എ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ല​മ്പ​ള്ളി അ​റി​യി​ച്ചു. ഫോ​ൺ - 9746712239, 9562581191.