മ​ണി​പ്പുർ ഐ​ക്യ​ദാ​ർ​ഢ്യം ഇ​ന്ന്
Sunday, June 4, 2023 6:02 AM IST
മു​ണ്ട​ക്ക​യം: കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ൽ​സി​എ) നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഇ​ന്ന് മ​ണി​പ്പുർ ഐ​ക്യ​ദാ​ർ​ഢ്യം ന​ട​ത്തും. മ​ണി​പ്പൂ​രി​ലെ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11.30ന് ​മു​ണ്ട​ക്ക​യം ടൗ​ണി​ൽ റാ​ലി ന​ട​ക്കും.

തു​ട​ർ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോം ജോ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു കോ​ശി, റെ​മി​ൻ രാ​ജ​ൻ, സൂ​സ​മ്മ മ​ണ്ഡ​പ​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ, ചാ​ർ​ളി കോ​ശി, മാ​ത്തു​ക്കു​ട്ടി ക​ണി​യാ​ന്ത​റ, സാ​വി​യോ വ​ലി​യ​പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.