വ​ഴി​യോ​ര​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി
Sunday, June 4, 2023 6:02 AM IST
എ​ലി​ക്കു​ളം: പാ​ലാ - പൊ​ൻ​കു​ന്നം റോ​ഡി​ൽ അ​ഞ്ചാം​മൈ​ൽ ഭാ​ഗ​ത്ത് ഓ​ട​യി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ടാ​ങ്ക​ർ വ​ഴി​യോ​ര​ത്ത് നി​ർ​ത്തി മാ​ലി​ന്യം തു​റ​ന്നു​വി​ടു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി.

അ​ഞ്ചാം​മൈ​ൽ, ചീ​രാം​കു​ഴി​പ്പ​ടി, മ​ടു​ക്ക​ക്കു​ന്ന് ബാ​ങ്ക്പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഏ​താ​നും മാ​സം മു​ന്പ് ക​ക്കൂ​സ് മാ​ലി​ന്യം, അ​മോ​ണി​യ ക​ല​ർ​ന്ന മ​ലി​ന​ജ​ലം എ​ന്നി​വ​യെ​ല്ലാം ഒ​ഴു​ക്കി​യി​രു​ന്നു. മു​ന്പ് മാ​ലി​ന്യം ത​ള്ളി​യ വ​ണ്ടി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​മൊ​ഴു​ക്കാ​ൻ സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​നിം​ഗ് സം​ഘ​ങ്ങ​ളെ​ത്തു​ന്ന​തി​ൽ ജ​നം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.