സു​വ​നീറു​ക​ള്‍ പു​തു​കാ​ല​ഘ​ട്ട​ത്തെ ചൂ​ണ്ടു​പ​ല​ക: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Sunday, June 4, 2023 6:06 AM IST
പാ​ലാ: സു​വ​നീ​റു​ക​ള്‍ പു​തു കാ​ല​ഘ​ട്ട​ങ്ങ​ള്‍​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​യാ​ണെ​ന്നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ പു​ത്ത​ന്‍ ത​ല​മു​റ​യ്ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പാ​ലാ സി​വൈ​എം​എ​ല്‍ ത​യാ​റാ​ക്കി​യ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ദീ​പി​ക ഡ​ല്‍​ഹി ബ്യൂ​റോ ചീ​ഫ് ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​നു സ്മ​ര​ണി​ക ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ‌പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജോ കു​ട​ക്ക​ച്ചി​റ, അ​ജി കു​ഴി​യം​പ്ലാ​വി​ല്‍, സ​ജി പു​ളി​ക്ക​ല്‍, ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍, ബി​ജു വാ​ത​ലൂ​ര്‍, ജോ​യ് വ​ട്ട​ക്കു​ന്നേ​ല്‍, ജോ​ണി പ​ന്ത​പ്ലാ​ക്ക​ല്‍, സ​തീ​ഷ് മ​ണ​ര്‍​കാ​ട്ട്, സെ​ബാ​ന്‍ കെ​ണ്ട​നാം​പ​റ​മ്പി​ല്‍, ജോ​ഷി ക​ട്ട​ക്ക​യം, ബെ​ന്നി പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.