ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Sunday, June 4, 2023 6:08 AM IST
പാ​ലാ: ഗു​സ്തി കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ പീ​ഡ​ന കേ​സ് പ്ര​തി​യാ​യ പ്ര​ജി​ത് ഭൂ​ഷ​ണ്‍ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി ത​ര​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും എഐവൈ എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ ധ​ര്‍​ണ ന​ട​ന്നു.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ണ്ണി ഡേ​വി​ഡ് കു​രി​ശു​പ​ള്ളി ക​വ​ല​യി​ല്‍ ന​ട​ന്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നീ​ത് പി. ​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി.​തോ​മ​സ് , പി.​കെ. ഷാ​ജ​കു​മാ​ർ, പി.​ആ​ർ. ത​ങ്ക​ച്ച​ൻ, എം.​ടി. സ​ജി, സി​ബി ജോ​സ​ഫ്, എ​ന്‍ എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, കെ.​ബി. അ​ജേ​ഷ്, കെ.​കെ. അ​നി​ല്‍ കു​മാ​ർ, ഷ​ജി​ത് ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.