ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ. ഏ​ക​ദി​ന ധ്യാ​നം ക​ടു​ത്തു​രു​ത്തി​യി​ല്‍
Sunday, June 4, 2023 6:14 AM IST
ക​ടു​ത്തു​രു​ത്തി: ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ള്‍ക്കാ​യി ഏ​ക​ദി​ന ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ഒ​ന്പ​തി​നാ​ണ് ധ്യാ​നം.

രാ​വി​ലെ 9.30നു ​ര​ജി​സ്‌​ട്രേ​ഷ​ൻ. 10ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി. ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്രാ​ഹം പ​റ​മ്പേ​ട്ട് ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്ന് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഫാ. ​ഡേ​വി​സ് ചി​റ​മേ​ല്‍ വ​ച​ന​ചി​ന്ത​ക​ള്‍ പ​ങ്കു​വ​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും തൂ​വാ​നി​സ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​റെ​ജി മു​ട്ട​ത്തി​ല്‍, ഫാ. ​സി​ല്‍ജോ ആ​വ​ണി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് സ​മാ​പ​ന​സ​ന്ദേ​ശം ന​ല്‍കും.
കെ​സി​ഡ​ബ്ല്യു​എ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലി​ന്‍സി രാ​ജ​ന്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ല്‍ഫോ​ന്‍സ ചെ​റി​യാ​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.