തോ​ട്ട​പ്പ​ള്ളി അ​ങ്ക​ണ​വാ​ടി​ക്ക് ഇ​നി സ്വ​ന്തം കെ​ട്ടി​ടം
Sunday, June 4, 2023 6:14 AM IST
വെ​ച്ചൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യാ​ഴം തോ​ട്ട​പ്പ​ള്ളി 82-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​ക്ക് ഇ​നി സ്വ​ന്തം കെ​ട്ടി​ടം. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം സി.​കെ ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ചി​ര​ട്ടേ​പ്പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ പ​ഞ്ചാ​യ​ത്ത് വ​ക മൂ​ന്ന​ര സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ​ത്ത​ന്നെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. മ​നോ​ജ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​കെ. മ​ണി​ലാ​ൽ, സോ​ജി ജോ​ർ​ജ്, എ​ൻ. ബീ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗീ​താ സോ​മ​ൻ, ചാ​ന്ദി​നി, ആ​ൻ​സി ത​ങ്ക​ച്ച​ൻ, എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.