വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ന് പു​തി​യ സ്കൂ​ബ​ വാ​ൻ
Sunday, June 4, 2023 6:18 AM IST
വൈ​ക്കം: വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു പു​തി​യ​താ​യി സ്കൂ​ബ വാ​ൻ അ​നു​വ​ദി​ച്ചു. സ്കൂ​ബ വാ​നി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് സി.​കെ. ആ​ശ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നാ​ലു പേ​ർ​ക്ക് ചെ​റി​യ വ​ഴി​ക​ളി​ലൂ​ടെ പോ​ലും സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന സ്കൂ​ബ വാ​നി​ന്‍റെ മു​ക​ളി​ൽ ഒ​രു റ​ബ്ബ​ർ ഡി​ങ്കി ബോ​ട്ട് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​ത്തി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന സ്കൂ​ബ സെ​റ്റു​ക​ൾ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ്, ഫ​സ്റ്റ് എ​യ്ഡ്, എ​ന്നി​വ​യു​മു​ണ്ട്. വൈ​ക്ക​ത്തെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​തി കു​റ​ഞ്ഞ വ​ഴി​ക​ളി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വാ​ഹ​നം ക​ട​ന്നു​ചെ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

സ്കൂ​ബ വാ​ൻ ല​ഭി​ച്ച​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ വൈ​ക്ക​ത്തു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ സ്കൂ​ബ​വാ​ൻ ഏ​റെ പ്ര​യോ​ജ​ന​ക​ര​ക​ര​മാ​കു​മെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ പ​റ​ഞ്ഞു.