മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യിൻ: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, June 4, 2023 6:18 AM IST
കോ​ട്ട​യം: ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള "മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ജി​ല്ലാ ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ൺ​സി​ൽ ഹാ​ളി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​സ​മി​തി അ​ധ്യ​ക്ഷ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് സം​ഘാ​ട​ക​സ​മി​തി അ​ധ്യ​ക്ഷ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ക​ൺ​വീ​ന​റാ​യി​രി​ക്കും. ന​വ​കേ​ര​ളം, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ആ​യി​രി​ക്കും.

ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ർ, ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​ഷ​ണ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ഡി​പി​സി അം​ഗ​ങ്ങ​ൾ, ഗ്രാ​മ, ബ്‌​ളോ​ക്ക്, ന​ഗ​ര​സ​ഭ അ​സോ​സി​യേ​ഷ​ൻ, ചേം​ബ​ർ പ്ര​തി​നി​ധി, ജി​ല്ലാ​ത​ല ഏ​കോ​പ​ന​സ​മി​തി അം​ഗ​ങ്ങ​ൾ, കെ​എ​സ്ഡ​ബ്ല്യൂ​എം​പി ഡെ​പ്യൂ​ട്ടി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജ​ന​കീ​യാ​സൂ​ത്ര​ണ ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ർ, ആ​ർ​ജി​എ​സ്എ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​ണ്.

നാളെ ന​ട​ത്തു​ന്ന ഹ​രി​ത​സ​ഭ​യു​ടെ മു​ന്നോ​ടി​യാ​യി ഓ​ൺ​ലൈ​ൻ യോ​ഗ​ങ്ങ​ളും ര​ണ്ട​ര​മാ​സ​ക്കാ​ല​മാ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ൻ കെ. ​മേ​നോ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു സു​ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ഹൈ​മി ബോ​ബി, ത​ദ്ദേ​ശ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ലി​റ്റി മാ​ത്യു, കി​ല കോ​ഡി​നേ​റ്റ​റും ജി​ല്ലാ ത​ല കാ​മ്പ​യി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ശ്രീ​ശ​ങ്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.