ച​ങ്ങ​നാ​ശേ​രി​യി​ലും വാഴപ്പള്ളിയിലും‍ നാ​ളെ ഹ​രി​ത​സ​ഭ
Sunday, June 4, 2023 6:23 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 11ന് ​മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ല്‍ ഹ​രി​ത​സ​ഭ സം​ഘ​ടി​പ്പി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​റ​വി​ട​ത്തി​ല്‍ത്ത​ന്നെ മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തു​ന്ന​തി​നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത ക​ര്‍മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​നും വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​ക​യു​മാ​ണ് ഹ​രി​ത​സ​ഭ​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
നാ​ളി​തു​വ​രെ തു​ട​ര്‍ന്നു​വ​രു​ന്ന ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി​യെ മാ​ലി​ന്യ മു​ക്ത ന​ഗ​ര​മാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ഉ​റ​പ്പാ​ക്കു​ക​യും ജ​ന​കീ​യ ഓ​ഡി​റ്റ് ന​ട​ത്തു​ക​യും ചെ​യ്യും.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, വാ​യ​ന​ശാ​ലാ പ്ര​തി​നി​ധി​ക​ള്‍, യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ശാ​സ്ത്ര-​സാം​സ്‌​കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, തൊ​ഴി​ലാ​ളി സ​ര്‍വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, എ​ന്‍എ​സ്എ​സ് യൂ​ണി​റ്റ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ള്‍, ഘ​ട​ക സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍, വ​നി​താ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​സ​ഭ നാ​ളെ ര​ണ്ടി​ന് സ​ര്‍ഗ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.