ജി​ല്ല​യി​ല്‍ ഇ​ന്നു മി​ഴി​തു​റ​ക്കു​ന്ന​ത് 44 എ​ഐ കാ​മ​റ​ക​ള്‍
Sunday, June 4, 2023 10:40 PM IST
കോ​​ട്ട​​യം: ഗ​​താ​​ഗ​​ത നി​​യ​​മ ലം​​ഘ​​ക​​രെ പി​​ടി​​കൂ​​ടാ​​ന്‍ ജി​​ല്ല​​യി​​ല്‍ ഇ​​ന്നു മി​​ഴി​​തു​​റ​​ക്കു​​ന്ന​​ത് 44 എ​​ഐ കാ​​മ​​റ​​ക​​ള്‍. ഹെ​​ല്‍​മെ​​റ്റ്, സീ​​റ്റ്‌​​ബെ​​ല്‍​റ്റ് എ​​ന്നി​​വ ധ​​രി​​ക്കാ​​തി​​രി​​ക്കു​​ക, അ​​മി​​ത​​വേ​​ഗം, വാ​​ഹ​​ന​​മോ​​ടി​​ക്കു​​മ്പോ​​ള്‍ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ക്കു​​ക, അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി വാ​​ഹ​​നം നി​​ര്‍​ത്താ​​തെ പോ​​കു​​ക, റോ​​ഡി​​ലെ മ​​ഞ്ഞ​​വ​​ര മ​​റി​​ക​​ട​​ക്കു​​ക, വ​​ള​​വു​​ക​​ളി​​ല്‍ വ​​ര​​ക​​ട​​ന്ന് വാ​​ഹ​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം കാ​​മ​​റ പി​​ടി​​കൂ​​ടും. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ 11 കാ​​മ​​റ​​ക​​ളാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ളാ​​യി​​ക്കാ​​ട് പാ​​ല​​ത്തി​​ൽ ര​​ണ്ടു കാ​​മ​​റ, ക​​ട്ട​​ച്ചി​​റ, ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ പാ​​റേ​​പ്പ​​ള്ളി ക​​വ​​ല, എം​​സി റോ​​ഡി​​ല്‍ തു​​രു​​ത്തി​​ക്കു സ​​മീ​​പം ക​​ണ്ണം​​പേ​​രൂ​​ര്‍ പാ​​ലം ര​​ണ്ടു കാ​​മ​​റ, ക​​റു​​ക​​ച്ചാ​​ല്‍ -ര​​ണ്ട്, കെ​​കെ റോ​​ഡി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 26ാം മൈ​​ലി​​നു സ​​മീ​​പം, കെ​​കെ റോ​​ഡി​​ല്‍ പൊ​​ന്‍​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പം, പാ​​ലാ റോ​​ഡി​​ല്‍ പൊ​​ന്‍​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പം, എം​​സി റോ​​ഡി​​ല്‍ മ​​ണി​​പ്പു​​ഴ, കോ​​ടി​​മ​​ത നാ​​ലു​​വ​​രി​​പ്പാ​​ത - ര​​ണ്ട്, പാ​​ലാ പൊ​​ന്‍​കു​​ന്നം റോ​​ഡി​​ല്‍ പൊ​​ന്‍​കു​​ന്നം കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​യ്ക്കു സ​​മീ​​പം, കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം, കെ​​കെ റോ​​ഡ് ക​​ഞ്ഞി​​ക്കു​​ഴി, കോ​​ട്ട​​യം കു​​മ​​ര​​കം റോ​​ഡി​​ല്‍- ര​​ണ്ട്, നാ​​ഗ​​മ്പ​​ടം പാ​​ലം - ര​​ണ്ട്, പൈ​​ക ടൗ​​ണി​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​ക്കു സ​​മീ​​പം - ര​​ണ്ട്, കോ​​ട്ട​​യം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍ -ര​​ണ്ട്, ഈ​​രാ​​റ്റു​​പേ​​ട്ട ആ​​ന​​യി​​ള​​പ്പ്, അ​​രു​​വി​​ത്തു​​റ പ​​ള്ളി​​ക്കു സ​​മീ​​പം -ര​​ണ്ട്, വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ ന​​ട​​യ്ക്ക​​ല്‍ മു​​ബാ​​റ​​ക് മ​​സ്ജി​​ദി​​നു സ​​മീ​​പം, ഈ​​രാ​​റ്റു​​പേ​​ട്ട- പാ​​ലാ റോ​​ഡി​​ല്‍ ക​​ടു​​വാ​​മൂ​​ഴി​​യി​​ല്‍ -ര​​ണ്ട്, ഈ​​രാ​​റ്റു​​പേ​​ട്ട-​​തൊ​​ടു​​പു​​ഴ റോ​​ഡി​​ല്‍ അ​​ല്‍​മ​​നാ​​ര്‍ എ​​ച്ച്എ​​സ്എ​​സ്, പൊ​​ന്‍​കു​​ന്നം പാ​​ലം, പാ​​ലാ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ്, എ​​സ്ആ​​ര്‍​ടി​​ഒ പാ​​ലാ -ര​​ണ്ട് , പാ​​ലാ-​​രാ​​മ​​പു​​രം റോ​​ഡി​​ല്‍ കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​നു സ​​മീ​​പം -ര​​ണ്ട്, പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റം ആ​​ര്‍​വി ജം​​ഗ്്ഷ​​ന്‍ -ര​​ണ്ട്, ഏ​​റ്റു​​മാ​​നൂ​​ര്‍ ത​​വ​​ള​​ക്കു​​ഴി- ര​​ണ്ട്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം, ത​​ല​​പ്പാ​​റ ജം​​ഗ്ഷ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ജി​​ല്ല​​യി​​ല്‍ കാ​​മ​​റ​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.