പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Sunday, June 4, 2023 10:40 PM IST
ഈ​രാ​റ്റു​പേ​ട്ട: പ​രി​സ്ഥി​തി ദി​ന​മാ​യ ഇ​ന്നു മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും വാ​ക്കേ​ഴ്സ് ക്ല​ബി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ലും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും.
ഈ​രാ​റ്റു​പേ​ട്ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ആ​ർ. കൃ​ഷ്ണ​പ്ര​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എം. അ​ബ്ദു​ള്ള​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ർ​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ൽ ക്ലാ​സെ​ടു​ക്കും. പ​ച്ച​ക്ക​റി​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്യും.
ചെ​മ്മ​ല​മ​റ്റം: പ​രി​സ്ഥ​ിതിദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ചെ​മ്മ​ല​മ​റ്റം ലിറ്റിൽ ഫ്ള​വ​ർ ഹൈ​സ്കൂളി​ൽ ആ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ വി​ത്തു​ക​ൾ കൈ​മാ​റും. സ്കൂളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ത്തു​ക​ളും തൈ​ക​ളും കൊ​ണ്ടു​വ​രും. ശേ​ഖ​രി​ക്കു​ന്ന വി​ത്തു​ക​ളും തൈ​ക​ളും പ​ര​സ്പ​രം കൈ​മാ​റു​ന്ന​തു വ​ഴി ആ​യി​ര​ത്തോ​ളം ഭ​വ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ഇ​നം തൈ​ക​ളും വി​ത്തു​ക​ളും എ​ത്തും.
ഇ​ന്നു രാ​വി​ലെ 10.30ന് ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊല്ലം​പ​റ​മ്പി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹെഡ്മാ​സ്റ്റ​ർ സാ​ബു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ കു​ര്യാ​ക്കോ​സ് ത​യ്യി​ൽ, അ​ധ്യാ​പ​ക​രാ​യ ജി​ജി ജോ​സ​ഫ്, ഷേ​ർ​ളി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ചന്ദനത്തൈ വിതരണം

പ്ലാ​ശ​നാ​ൽ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​റ്റ് സീ​റോ എ​മി​ഷ​ൻ പ​ദ്ധ​തി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തല​പ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നു 50 ശ​ത​മാ​നം നി​ര​ക്കി​ൽ ച​ന്ദ​നത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ 10ന് ​ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കും.

ഹ​രി​ത​സ​ഭ

ത​ല​നാ​ട്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ഇ​ന്നു പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഹ​രി​ത​സ​ഭ ചേ​രും. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.