കെ-​ഫോ​ൺ പ​ദ്ധ​തി പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലും
Sunday, June 4, 2023 10:40 PM IST
എ​രു​മേ​ലി: സം​സ്ഥാ​ന​ത്ത് കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​മ്പോ​ൾ പൂഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ ഇ​രുനൂ​റി​ല​ധി​കം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ലാ​കും. പ​ദ്ധ​തി​യു​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് പൂ​ഞ്ഞാ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ കൂ​വ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കെ-​ഫോ​ൺ പ​ദ്ധ​തി​യി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ നാ​ല് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യാ​ണ് ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക. ഇ​തി​ൽ ഒ​ന്ന് പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ കൂ​വ​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് ആ​ണെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ പ​റ​ഞ്ഞു.
വൈ​ദ്യു​തി, ഐ​ടി വ​കു​പ്പു​ക​ൾ​വ​ഴി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഡി​ജി​റ്റ​ൽ പ​ദ്ധ​തി​യാ​ണ് കെ-​ഫോ​ൺ പ​ദ്ധ​തി. സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ൾ​പ്പ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും സൗ​ജ​ന്യ​മാ​യും സൗ​ജ​ന്യ നി​ര​ക്കി​ലും ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​മാ​ണ് ലക്ഷ്യം.