റോ​ഡ് സൈ​ഡി​ല്‍ കാ​ട് വ​ള​രു​ന്നു, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​ല്‍
Sunday, June 4, 2023 10:47 PM IST
ഭ​ര​ണ​ങ്ങാ​നം: ഏ​റ്റു​മാ​നൂ​ര്‍-പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന ഹൈ​വേ​യി​ലെ പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റോ​ഡ് സൈ​ഡി​ല്‍ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കാ​ട് വ​ള​രു​ന്നു. ഇ​തുമൂ​ലം കാ​ല്‍​ന​ട യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​മ്പോ​ള്‍ റോ​ഡ​രി​കി​ലെ പ​ള്ള​ക്കാ​ടു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ സു​ര​ക്ഷി​ത​ത്വം നോ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍. ഇ​ഴ​ജ​ന്തു​ക്ക​ളും പ​ള്ള​ക്കാ​ട്ടി​ലെ കു​ഴി​ക​ളും ക​ല്ലു​ക​ളും യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.
റോ​ഡ്് സൈ​ഡി​ലെ മി​ക്ക ഭൂ​വു​ട​മ​ക​ളും കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​ന്‍ ഉ​ത്സാ​ഹം കാ​ണി​ക്കു​ന്നി​ല്ല. അ​താ​ത് പ്ര​ദേ​ശ​ത്തെ പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​നം ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.