കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നെ പ്ര​കൃ​തി സൗ​ഹൃ​ദ വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി
Sunday, June 4, 2023 10:47 PM IST
കൂ​ട്ടി​ക്ക​ൽ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ങ്ങ​ൾ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സും പ​രി​സ​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി മാ​റ്റി പ്ര​കൃ​തി സ്നേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​വു​ക​യാ​ണ് കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ.​എ​സ്. മു​ഹ​മ്മ​ദും സ​ഹ​പ്ര​വ​ർ​ത്ത​ക​രും.

നാ​ലു മാ​സം മാ​ത്ര​മേ ആ​യു​ള്ളൂ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കൂ​ട്ടി​ക്ക​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി​പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട്. എ​ന്നാ​ൽ പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​ര​ത്ത​ക്ക​വി​ധം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​റ്റ​ത്ത് മാ​വ്, പേ​ര, റ​മ്പു​ട്ടാ​ൻ, ഓ​മ​യ്ക്ക തു​ട​ങ്ങി​യ മ​ര​ങ്ങ​ളും ചെ​മ്പ​ര​ത്തി, മു​ല്ല, ജ​മ​ന്തി അ​ട​ക്ക​മു​ള്ള നി​ര​വ​ധി ചെ​ടി​ക​ളും കൊ​ണ്ട് മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ. ഇ​തോ​ടൊ​പ്പം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ല​ച്ചെ​ടി​ക​ളും പൂ​ച്ചെ​ടി​ക​ളും വ​ച്ചു​പി​ടി​പ്പി​ച്ച് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ മ​നോ​ഹ​രി​ത തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ.

വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ.​എ​സ്. മു​ഹ​മ്മ​ദി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ഇ. സാ​ജി​ത്ത്, പി.​ആ​ർ. റാ​ണി, കെ.​എം. അ​ബൂ​ബ​ക്ക​ർ, കെ.​എം. ഷാ​നി​ത, എം.​പി. വാ​സ​ന്തി എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​തും പ​രി​പാ​ല​നം ന​ട​ത്തു​ന്ന​തും.

മ​നു​ഷ്യ​നെ സ്നേ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ചെ​ടി​ക​ളും പൂ​ക്ക​ളും ന​ൽ​കു​ന്ന പോ​സി​റ്റീ​വ് എ​ന​ർ​ജി വ​ലു​താ​ണെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് പ​റ​യു​ന്നു. ഈ ​ഉ​ദ്യ​മം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന പ​ല ആ​ളു​ക​ളും താ​ങ്ക​ൾ​ക്ക് ന​ല്ല ചെ​ടി​ക​ൾ കൊ​ണ്ട് ന​ൽ​കാ​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മ​നു​ഷ്യ​രോ​ടെ​പ്പം ത​ന്നെ പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന ഈ ​ജീ​വ​ന​ക്കാ​ർ ന​ല്ല മാ​തൃ​ക​യാ​ണ് സ​മൂ​ഹ​ത്തി​നു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.