ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, June 4, 2023 10:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് കാ​ളി​യാ​ത്ത് റോ​ണി കെ. ​ഡൊ​മി​നി​ക്കി (32)നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വീ​ട്ട​മ്മ​യെ ഇ​വ​രു​ടെ സ്വ​കാ​ര്യ ഫോ​ട്ടോ​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തി​ൽ മ​നം​നൊ​ന്ത് വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ അന്വേഷണത്തിലൂ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.