നൂ​റു​മേ​നി മ​ഹാ​സം​ഗ​മം: വി​ളം​ബ​രദീ​പം തെ​ളി​ഞ്ഞു
Sunday, June 4, 2023 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ അ​​പ്പസ്‌​​തൊലേ​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 10ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നൂ​​റു​​മേ​​നി മ​​ഹാ​സം​​ഗ​​മ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന വി​​ള​​മ്പ​​ര സ​​മ്മേ​​ള​​നം ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വ​​ച​​നം പ​​ങ്കു​​വ​​യ്ക്ക​​ന്ന സ​​മൂ​​ഹ​​മാ​​യി നാം ​​മാ​​റ​​ണ​​മെ​​ന്നും ക്രി​​സ്തീ​​യ ആ​​ധ്യാ​​ത്മി​​ക​​ത​​യു​​ടെ നി​​ത്യ​​നൂ​​ത​​ന​​മാ​​യ അ​​നു​​ഭ​​വ​​മാ​​ണ് പ​​രി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും വ​​ച​​നം പ​​ങ്കു​​വ​​യ്ക്ക​​ല്‍ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
അ​​തി​​രൂ​​പ​​ത സ​​ന്ദേ​​ശ​​നി​​ല​​യം​​ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ണ്ണി​​ച്ച​​ന്‍ ഇ​​ട​​മ​​ണ്ണി​​ക്ക​​ല്‍, ജോ​​ബ് ആ​​ന്‍റ​ണി പ​​വ്വ​​ത്തി​​ല്‍, പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, സി​​ബി മു​​ക്കാ​​ട​​ന്‍, ഇ.​​ജെ ജോ​​സ​​ഫ്, ടോ​​മി ആ​​ന്‍റ​ണി, സൈ​​ബി അ​​ക്ക​​ര, സി​​സ്റ്റ​​ര്‍ ചെ​​റു​​പു​​ഷ്പം, ആ​​ന്‍റ​ണി മ​​ല​​യി​​ല്‍, ചെ​​റി​​യാ​​ന്‍ നെ​​ല്ലു​​വേ​​ലി, സാ​​ബു തെ​​ക്കേ​​ക്ക​​ര, ജോ​​ര്‍​ജ്, ​ഷി​​ജി ജോ​​സ​​ഫ്, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.