ആ​​ശു​​പ​​ത്രി​​ക്കു മു​​മ്പി​​ല്‍ ധ​​ര്‍​ണ സം​​ഘ​​ടി​​പ്പി​​ച്ചു
Sunday, June 4, 2023 11:44 PM IST
കു​​റി​​ച്ചി: സ​​ചി​​വോ​​ത്ത​​മ​​പു​​രം സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ​കേ​​ന്ദ്ര​​ത്തി​​ല്‍ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സി​​എ​​സ്ഡി​​എ​​സ് കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ധ​​ര്‍​ണ ന​​ട​​ത്തി.
സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ​കേ​​ന്ദ്ര​​ത്തി​​ല്‍ മു​​മ്പ് ഉ​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്ന് കി​​ട​​ത്തി ചി​​കി​​ത്സാ വാ​​ര്‍​ഡു​​ക​​ളും ലാ​​ബും ലേ​​ബ​​ര്‍ റൂ​​മും ആം​​ബു​​ല​​ന്‍​സ് സൗ​​ക​​ര്യ​​വും പു​​നഃ​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ആ​​ശു​​പ​​ത്രി​​യു​​ടെ വി​​ക​​സ​​ന​​ത്തി​​ല്‍ അ​​ധി​​കാ​​രി​​ക​​ളു​​ടെ മെ​​ല്ലെ​​പ്പോ​​ക്ക് സ​​മീ​​പ​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​ശു​​പ​​ത്രി​​ക്ക് മു​​ന്നി​​ല്‍ ന​​ട​​ന്ന ധ​​ര്‍​ണ സ​​മ​​ര​​ത്തി​​ല്‍ നേ​​താ​​ക്ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​നി​​ല്‍ കെ. ​​ത​​ങ്ക​​പ്പ​​ന്‍ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​ന്‍റ് അ​​നീ​​ഷ് ചൂ​​ര​​ച്ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം സി.​​പി. ജ​​യ്‌​​മോ​​ന്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. ആ​​ശു​​പ​​ത്രി സം​​ര​​ക്ഷ​​ണ സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍ എ​​ന്‍.​​കെ. ബി​​ജു, ഷി​​ബു ജോ​​സ​​ഫ്, കെ.​​കെ. ബി​​ജു, സി​​ബി ജോ​​സ​​ഫ്, പി.​​എം. കു​​ഞ്ഞു​​മോ​​ന്‍, പി.​​പി. വി​​ജ​​യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.