അരിക്കൊമ്പൻ തുള്ളൽക്കഥയുമായി പാലാ കെ.ആർ. മണി
Monday, June 5, 2023 12:32 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​രി​​ക്കൊ​​മ്പ​​ന്‍റെ ക​​ഥ തു​​ള്ള​​ൽ​​ക്കഥ​​യാ​​ക്കി ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ ക​​ലാ​​കാ​​ര​​ൻ പാ​​ലാ കെ.​​ആ​​ർ. മ​​ണി വേ​​ദി​​യി​​ൽ. ഇ​​ന്ന​​ലെ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗം ഹാ​​ളി​​ൽ കാ​​വ്യ വേ​​ദി ട്ര​​സ്റ്റി​ന്‍റെ വാ​​ർ​​ഷി​​കാ​​ഘോ​​ഷ വേ​​ദി​​യി​​ലാ​​ണ് അ​​ദ്ദേ​​ഹം അ​​രി​​ക്കൊ​​മ്പ​​ന്‍റെ ക​​ഥ കെ​​ട്ടി​​യാ​​ടി കാ​​ണി​​ക​​ളെ വി​​സ്മ​​യി​​പ്പി​​ച്ച​​ത്.​ ക​​വി​​യ​​ര​​ങ്ങു​​ക​​ളി​​ൽ ക​​വി​​ത​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​റു​​ള്ള മ​​ണി​​യെ ക​​വി​​യ​​ര​​ങ്ങി​​ൽ ക​​വി​​ത അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് കാ​​വ്യ​​വേ​​ദി ഭാ​​ര​​വാ​​ഹി​​ക​​ൾ ക്ഷ​​ണി​​ച്ച​​ത്. എ​​ന്നാ​​ൽ താ​​ൻ ത​​ന്നെ ര​​ചി​​ച്ച് ചി​​ട്ട​​പ്പെ​​ടു​​ത്തി​​യ അ​​രി​​ക്കൊ​​മ്പ​​ൻ ക​​ഥ ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ അ​​ദ്ദേ​​ഹം തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി ആ​​റു പ​​തി​​റ്റാ​​ണ്ടു​​ക​​ളി​​ലേ​​റെ അ​​നേ​​കം വേ​​ദി​​ക​​ളി​​ൽ ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​ശ​​സ്ത ക​​ലാ​​കാ​​ര​​ൻ കെ.​​ആ​​ർ. രാ​​മ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​നാ​​യ മ​​ണി പ​​ത്താം വ​​യ​​സി​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​നു വേ​​ണ്ടി​​യാ​​ണ് ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ ആ​​ദ്യ​​മാ​​യി പ​​രി​​ശീ​​ലി​​ച്ച​​ത്.
ഓ​​ട്ട​​ൻ​​തു​​ള്ള​​ലി​​നു പു​​റ​​മേ ശീ​​ത​​ങ്ക​​ൻ തു​​ള്ള​​ലും പ​​റ​​യ​​ൻ​​തു​​ള്ള​​ലും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. ആ​​കാ​​ശ​​വാ​​ണി​​യി​​ലെ ക​​ലാ​​കാ​​ര​​നാ​​ണ്. പാ​​ലാ ക​​രൂ​​ർ പോ​​ണാ​​ട് കു​​ന്ന​​ത്തോ​​ലി​​ക്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്.